PRAVASI

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്ററിനു പുതിയ നേതൃത്വം ; ഡോ. ഈപ്പൻ ഡാനിയൽ പ്രസിഡൻ്റ് , സുമോദ് തോമസ് നെല്ലിക്കാല ജനറൽ സെക്രട്ടറി

Blog Image
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്ററിനു പുതിയ നേത്വത്വം. ചെയർമാനായി  സാബു സ്കറിയയും പ്രസിഡന്റായി ഡോ. ഈപ്പൻ ഡാനിയൽ , ജനറൽ സെക്രട്ടറിയായി സുമോദ് തോമസ് നെല്ലിക്കാല എന്നിവരും അടുത്ത രണ്ടു വർഷ കാലയളവിലേക്ക്  സംഘടനയ്ക്കു നേതൃത്വം  നല്കും.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്ററിനു പുതിയ നേത്വത്വം. ചെയർമാനായി  സാബു സ്കറിയയും പ്രസിഡന്റായി ഡോ. ഈപ്പൻ ഡാനിയൽ , ജനറൽ സെക്രട്ടറിയായി സുമോദ് തോമസ് നെല്ലിക്കാല എന്നിവരും അടുത്ത രണ്ടു വർഷ കാലയളവിലേക്ക്  സംഘടനയ്ക്കു നേതൃത്വം  നല്കും. ജൂൺ ഒൻപതിന് ഫിലാഡൽഫിയ പമ്പ ഓഡിറ്റോറിയത്തിൽ  ചേർന്ന വാർഷിക യോഗമാണ്  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇവരെ കൂടാതെ വൈസ് ചെയർമാൻമാരായി  ജോർജ് ഓലിക്കൽ, ജീമോൻ ജോർജ് ,വൈസ് പ്രസിഡൻ്റുമാരായി അലക്‌സ് തോമസ്, കൊച്ചുമോൻ വയലത്ത്, രാജൻ കുര്യൻ , സെക്രട്ടറിമാരായി  എൽദോ വർഗീസ്, ഷാജി സാമുവൽ , ട്രഷറർ ഫിലിപ്പോസ് ചെറിയാൻ ജോയിൻറ്  ട്രഷറർ ഷാജി സുകുമാരൻ, ഫണ്ട് റൈസിംഗ്  ചെയർമാനായി  ജെയിംസ് പീറ്റർ , പ്രോഗ്രാം കോർഡിനേറ്റർമാരായി  തോമസ് കുട്ടി വർഗീസ്, ഫെയ്ത്ത് എൽദോ ,  ഐടി കോർഡിനേറ്റർ സാജൻ വർഗീസ് , അംഗത്വ കോർഡിനേറ്ററായി  ജോൺ ചാക്കോ , പി.ആർ. ഒ ബിമൽ ജോൺ എന്നിവരും  കമ്മിറ്റി അംഗങ്ങളായി  അറ്റോർണി ജോസ് കുന്നേൽ ,വർഗീസ് ബേബി, ലോറൻസ് തോമസ്, ജെയ്സൺ  വർഗീസ്,  റിജി ജോർജ് , ജോൺ സാമുവൽ,  തോമസ് ചാണ്ടി,  ജിജോമോൻ ജോസഫ്, ജോബി ജോൺ ,കോര  ചെറിയാൻ ,  മാർഷൽ വർഗീസ് ,  ജോൺസൺ മാത്യു, അലക്സ് അലക്സാണ്ടർ ,  ഗീവറുഗീസ് ജോൺ , സ്റ്റാൻലി ജോർജ്ജ്  എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.  റിട്ടേണിംഗ് ഓഫീസർമാരായ ജീമോൻ ജോർജ്, ഫിലിപ്പോസ് ചെറിയാൻ എന്നിവർ  തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.  

പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട   ഡോ. ഈപ്പൻ ഡാനിയൽ  ചങ്ങനാശ്ശേരി  എസ്  ബി കോളജിലെ ബിരുദാന്തര പഠനം കേരള സർവകലാശാലയിൽ  റാങ്ക് ജേതാവായി  പൂർത്തീകരിച്ച ശേഷം  കേരള സർവകലാശാലയിൽ തന്നെ  പ്രൊഫസർ ആയി ജോലി ചെയ്തു. അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം  ജീനോമിക്‌സ്, കോർപ്പറേറ്റ് ഐടി മേഖലയിൽ പെൻസിൽവാനിയ സർവകലാശാലയിൽ  ഇപ്പോൾ ജോലി ചെയ്യുന്നു.മുൻപ് രണ്ട് തവണ പമ്പ  മലയാളി ഓർഗനൈസേഷൻ്റെ  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ട്രൈസ്‌റ്റേറ്റ് ഏരിയയിലെ മറ്റ് പല രാഷ്ട്രീയ, പൗര സംഘടനകളുടെയും  ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ  സഭയുടെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലും  സജീവമായി ഇടപെടുന്നു.ആരോഗ്യ സംരക്ഷണ പദ്ധതി പ്രവർത്തനങ്ങൾ, ചാരിറ്റബിൾ പ്രോജക്റ്റ് നേതൃത്വം  എന്നീ മേഖലകളിലെ  സേവനങ്ങൾക്കും , എഴുത്തുമായി ബന്ധപ്പെട്ട  എഡിറ്റിംഗ്. പ്രസിദ്ധീകരണം തുടങ്ങിയവയിലെ പ്രവർത്തന മികവിനുമായും  നിരവധി അവാർഡുകളും  ഡോ. ഈപ്പൻ ഡാനിയൽ  കരസ്ഥമാക്കിയിട്ടുണ്ട്.
 ജനറൽ സെക്രെട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട  സുമോദ്  നെല്ലിക്കാല ഫിലാഡൽഫിയയിലെ  സാമൂഹിക സാംസ്കാരിക മേഖലയിലെ  നിറസാന്നിധ്യമാണ്.   നിലവിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഫിലാഡൽഫിയ ചാപ്റ്ററിൻ്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.2023 മുതൽ പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്‌പെരിറ്റി ആൻഡ് അഡ്വാൻസ്‌മെൻ്റ് (പമ്പ) എന്ന നോൺ പ്രോഫിറ്റ്   സംഘടനയുടെ പ്രസിഡൻ്റായും പ്രവർത്തിച്ചു വരുന്നു.. ഇദ്ദേഹം പ്രസിഡൻ്റായിരിക്കെ, പമ്പയുടെ 25-ാം വാർഷികം ഒരു മെഗാ ഇവൻ്റായി ആഘോഷിക്കുകയുണ്ടായി . 2020 2021 വർഷങ്ങളിൽ പെൻസിൽവാനിയ , ന്യൂ ജേഴ്‌സി , ഡെലവെയർ  ഏരിയയിലെ 15 ഇന്ത്യൻ അസോസിയേഷനുകൾ ഉൾപ്പെടുന്ന കൂട്ടായ്മയായ  ട്രൈസ്റ്റേറ്റ് ഫോറം കേരളയുടെ ചെയർമാനായി സുമോദ് സേവനമനുഷ്ഠിച്ചു.2020 ലെ കോവിഡ് സമയത്ത്, സുമോദിൻ്റെ നേതൃത്വത്തിൽ, സംഘടന  ആയിരക്കണക്കിന് N95 മാസ്കുകളും സാനിറ്റൈസറുകളും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഈ സംരംഭം പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട്  ചെയ്യുകയും  അമേരിക്കയിലെ  പ്രമുഖ രാഷ്ട്രീയ നേതാക്കളുടെതടക്കം  ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.  2019 ൽ, സുമോദ്  പമ്പ അസോസിയേഷൻ ജനറൽ സെക്രട്ടറിയായും 2018 ൽ ഫൊക്കാന കൺവെൻഷൻ രജിസ്ട്രേഷൻ കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചു. അമേരിക്കയിലെയും കാനഡയിലെയും കേരള അസോസിയേഷനുകളുടെ കോൺഫെഡറേഷനാണ് ഫൊക്കാന. ഫൊക്കാനയുടെ  നേതൃത്വത്തിൽ  നിരവധി ചാരിറ്റി പരിപാടികളും കൺവെൻഷനുകളും നടത്തപ്പെടാറുണ്ട് .  2017 ൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനറൽ സെക്രട്ടറി , 2016 - 2018 പമ്പ അസോസിയേഷൻ ട്രസ്റ്റി എന്നീ  നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. 2024-ൽ കമ്മ്യൂണിറ്റി സേവനത്തിനുള്ള ഫിലാഡൽഫിയ പോലീസ് കമ്മീഷണറുടെ അവാർഡ് സുമോദിന് ലഭിക്കുകയുണ്ടായി .

ട്രെഷറർ  ആയി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ചെറിയാൻ 32 വർഷത്തെ സേവനത്തിന് ശേഷം ഫിലാഡൽഫിയ സിറ്റിയിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് എയർ മാനേജ്‌മെൻ്റ് സർവീസസ് ലബോറട്ടറിയിലെ അഡ്മിനിസ്‌ട്രേറ്റീവ് സയൻ്റിസ്റ്റിൻ്റെ റോളിൽ നിന്ന് അടുത്തിടെ വിരമിച്ചയാളാണ് . ഇന്ത്യയിൽ നിന്ന് രസതന്ത്രത്തിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടിയ അദ്ദേഹം  1985ൽ യു.എസ്.എ.യിലേക്ക് കുടിയേറുന്നതിന് മുമ്പ് കേരള സർവ്വകലാശാലയിലും നൈജീരിയയിലെ കാനോയിലെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലും അദ്ധ്യാപകനായി പ്രവർത്തിച്ചു. യുഎസിൽ, അദ്ദേഹം സിസിപിയിലും ഡ്രെക്സൽ യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം തുടർന്നു. ഫിലിപ്പോസ് ചെറിയാൻ വിവിധ സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വരികയാണ് . പമ്പയുടെ പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങിയ നേതൃസ്ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ  തിരുവല്ല പ്രദേശത്തെ  ആളുകൾക്ക് വേണ്ടിയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയിൽ ട്രഷറർ, സെക്രട്ടറി, അന്താരാഷ്‌ട്ര സാംസ്‌കാരിക സംഘടനയായ ഓർമയുടെ (ഓവർസീസ് റസിഡൻ്റ് മലയാളിസ് ഇൻ അമേരിക്ക) മുൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഫിലിപ്പോസ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  ട്രൈസ്റ്റേറ്റ്   കേരള ഫോറം എന്നിവയുടെ ട്രഷററായും സംഭാവന ചെയ്തിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെലോഷിപ്പി ൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം, ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ ഓർത്തഡോക്സ് സഭകൾ കേന്ദ്രീകരിച്ച്  ആത്മീയ , ജീവകാരുണ്യ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.

President - Dr Eapen Daniel

Secretary- Sumodh Nellikkala

Treasurer - Philippos Cheriyan

Chairman - Sabu Skariah

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.