ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിക്ടോറിയ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത് കണ്‍വന്‍ഷന്‍ 'പൈതൃകം 2024'-ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
മെല്‍ബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിക്ടോറിയ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത് കണ്‍വന്‍ഷന്‍ 'പൈതൃകം 2024'-ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
2024 ഒക്ടോബര്‍ 4, 5, 6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവിലുള്ള മന്ത്രാ ലോണ്‍ സ്റ്റാര്‍ റിസോര്‍ട്ടില്‍ ആണ് കണ്‍വന്‍ഷന് തിരശ്ശീല ഉയരുന്നത്. കണ്‍വന്‍ഷന്‍റെ വിജയത്തിനു വേണ്ടി സജി കുന്നുംപുറം (കെ.സി.സി.ഒ പ്രസിഡണ്ട്), തോമസ് സജീവ് (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), ഷോജോ തെക്കേവാലിയില്‍ (കെ.സി.സി.ഒ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരും അംഗങ്ങളും അടങ്ങുന്ന കമ്മിറ്റികള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.
ഒക്ടോബര്‍ 4-ാം തീയതി വെള്ളിയാഴ്ച മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്‍റെ ഇടവക വികാരി ഫാദര്‍ അഭിലാഷ് കണ്ണാമ്പടത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടു കൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കും. മൂന്നു ദിവസം നീണ്ടുനില്ക്കുന്ന കലാ-കായിക-സാംസ്കാരിക റാലി ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കണ്‍വന്‍ഷനില്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അരങ്ങേറും. ഓഷ്യാന കമ്മിറ്റിയുടെ അഞ്ചാമത് കണ്‍വന്‍ഷനില്‍ മുഖ്യാതിഥികളായി എത്തുന്നത് ബിജു കെ. സ്റ്റീഫന്‍ (ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി), ഫാ. ജോബി പാറയ്ക്കച്ചെരുവില്‍ (യുഎസ്എ) എന്നിവരാണ്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തില്‍പ്പരം ക്നാനായ പ്രതിനിധികള്‍ മെല്‍ബണില്‍ നടക്കുന്ന ഓഷ്യാനയുടെ അഞ്ചാമത് 'പൈതൃകം 2024' കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.