മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം ജന്മദിനം. ബാല്യംതൊട്ടേ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ലെന്നും മറ്റേതുദിനം പോലെയും അതും കടന്നുപോവുമെന്നുമാണ് എംടി പറയാറുള്ളത്. പക്ഷേ മലയാളത്തിന് ഇത് മഹാഘോഷദിനമാണ്.സാഹിത്യത്തിലോ, സാഹിത്യാസ്വാദനത്തിലോ എംടിയ്ക്ക് കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും പുസ്തകങ്ങളോടുമുള്ള ആരാധനാഭാവം എങ്ങനെ രൂപപ്പെട്ടുവെന്ന് അറിയില്ല. മനസ്സ് നിറയെ എഴുതാത്ത സാഹിത്യമുണ്ട്.
മലയാളത്തിന്‍റെ സ്വന്തം എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം ജന്മദിനം. ബാല്യംതൊട്ടേ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ലെന്നും മറ്റേതുദിനം പോലെയും അതും കടന്നുപോവുമെന്നുമാണ് എംടി പറയാറുള്ളത്. പക്ഷേ മലയാളത്തിന് ഇത് മഹാഘോഷദിനമാണ്.സാഹിത്യത്തിലോ, സാഹിത്യാസ്വാദനത്തിലോ എംടിയ്ക്ക് കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും പുസ്തകങ്ങളോടുമുള്ള ആരാധനാഭാവം എങ്ങനെ രൂപപ്പെട്ടുവെന്ന് അറിയില്ല. മനസ്സ് നിറയെ എഴുതാത്ത സാഹിത്യമുണ്ട്. അതൊരു പ്രകൃതിനിയമമായിരിക്കണം.
പുന്നയൂർക്കുളം ടി നാരായണൻ നായരുടെയും മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകന് എഴുത്തെന്നത് സ്വന്തം അസ്തിത്വത്തിന്‍റെ തന്നെ അന്വേഷണമായിരുന്നു.'എന്‍റെ ഭാഷ എന്റെ വീടാണ്. എന്‍റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്‍റെ ഭാഷയിലാണ്. എന്‍റെ ഭാഷ ഞാൻ തന്നെയാണ്'; 2015 ഏപ്രലിലില്‍ തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ ബോര്‍ഡില്‍ എം ടി തല്‍ക്ഷണം ഇങ്ങനെ എഴുതിയത് മലയാളത്തിന്‍റ ഭാഷാ പ്രതിജ്ഞയായത് ചരിത്രസമർപ്പണമാണ്.1933 ജൂലൈ 15നാണ് എംടിയുടെ ജനനം. ഇത് മലയാളത്തിന്റെ സുകൃതമായി, മലയാളിയുടെ സ്വകാര്യ അഹങ്കാരവും.