PRAVASI

പി.സി. നാക്ക് 2024 ഹൂസ്റ്റണ്‍ പട്ടണവും കുറെ ചരിത്രങ്ങളും

Blog Image
അമേരിക്കയിലെ നാലാമത്തെ വലിയ പട്ടണമായ ഹൂസ്റ്റണ്‍ പട്ടണം, മലയാളി പെന്തെക്കോസ്തു കോണ്‍ഫറന്‍സിനെ വരവേല്ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ സ്വതന്ത്ര സ്മാരകദിനമായ ജൂലൈ 4 മുതല്‍ 7 വരെയാണ് സമ്മേളനദിനങ്ങള്‍. വലിയ ജനസമൂഹത്തെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ നാലാമത്തെ വലിയ പട്ടണമായ ഹൂസ്റ്റണ്‍ പട്ടണം, മലയാളി പെന്തെക്കോസ്തു കോണ്‍ഫറന്‍സിനെ വരവേല്ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ സ്വതന്ത്ര സ്മാരകദിനമായ ജൂലൈ 4 മുതല്‍ 7 വരെയാണ് സമ്മേളനദിനങ്ങള്‍. വലിയ ജനസമൂഹത്തെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ലോകോത്തര സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിശാലമായ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്‍റര്‍ ആണ് വേദി ഒരുക്കുന്നത്. "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കുകയും ചെയ്യും" എന്ന് അരുളിച്ചെയ്ത ആത്മനാഥനായ യേശുവിനെ ആരാധിക്കുവാനായി കടന്നുവരുന്നവരെ ആത്മീക സോപാനത്തിലേക്ക് ഉയര്‍ത്തുന്ന ഗാനങ്ങളും സന്ദേശങ്ങളും ഉണ്ടാകും.
ഇത് നാലാം പ്രാവശ്യമാണ് ഹൂസ്റ്റണ്‍ പട്ടണം പി.സി. നാക്കിന് വേദി ഒരുക്കുന്നത്. 1986-ല്‍ പാസ്റ്റര്‍ ഉമ്മന്‍ ഏബ്രഹാമിന്‍റെ നേതൃത്വത്തിലും 1998-ല്‍ ഡോ. ജോണ്‍ ഡാനിയേല്‍ കണ്‍വീനറായും പാസ്റ്റര്‍ റോയി വാകത്താനം സെക്രട്ടറിയായും 2010-ല്‍ പാസ്റ്റര്‍ വി.എ. ഏബ്രഹാം കണ്‍വീനറും ജയിന്‍ മാത്യു സെക്രട്ടറിയായും 2024-ല്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ കണ്‍വീനര്‍, രാജു പൊന്നോലില്‍ സെക്രട്ടറി, ബിജു തോമസ് ട്രഷറര്‍, റോബിന്‍ രാജു യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, ആന്‍സി സന്തോഷ് ലേഡീസ് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.
ആധുനിക പെന്തെക്കോസ്ത് ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ് ഹൂസ്റ്റണ്‍. ചാള്‍സ് ഫെര്‍ഹാം പെന്തെക്കോസ്ത് സത്യങ്ങളുമായ കാന്‍സാസ് സ്റ്റേറ്റില്‍ നിന്ന് 19-ാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ തന്നെ ഹൂസ്റ്റണിലേക്ക് മാറുകയും ഇവിടെ ഒരു ബൈബിള്‍ സ്കൂള്‍ ആരംഭിക്കുകയും ചെയ്തു. വര്‍ണ്ണവിവേചനം അതിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന ആ കാലത്ത് ഒരു കണ്ണിന് കാഴ്ചയില്ലാത്ത കറുത്ത വര്‍ഗ്ഗക്കാരനായ വില്ല്യം സെയ്മൂര്‍ ആ ബൈബിള്‍ കോളജില്‍ നിന്നും തിരുവചന സത്യങ്ങള്‍ പഠിക്കുകയുണ്ടായി. 1906-ല്‍ വില്ല്യം സെയ്മൂര്‍ തന്‍റെ സന്ദേശവുമായി കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലേക്ക് പോകുകയും അനേകവര്‍ഷത്തെ പ്രാര്‍ത്ഥനാനന്തരം വലിയ ഒരു ഉണര്‍വ് അവിടെ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അതാണ് ആധുനിക പെന്തെക്കോസ്ത് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകിയ 'അസൂസാ സ്ട്രീറ്റു' ഉണര്‍വ്വ്. ഇതിനു തന്നെ രൂപാന്തരപ്പെടുത്തിയത് ഹൂസ്റ്റണ്‍ പട്ടണവും ഇവിടുത്തെ പഠനവും ആയിരുന്നു.
അനേകം കൊച്ചുകൊച്ചു പൂഞ്ചോലകള്‍ വെണ്‍താരകളാല്‍ പൊട്ടിച്ചിരിച്ച് ഒഴുകുന്ന ഹൂസ്റ്റണ്‍ പട്ടണത്തില്‍ വലിയ ആത്മപ്രവാഹത്തിന്‍റെ വന്‍ നദികള്‍ ഒഴുകും എന്നതിന് രണ്ട് പക്ഷമില്ല. ബൈബിള്‍ ബെല്‍റ്റിന്‍റെ ആസ്ഥാനങ്ങളായ ഡാളസ്, ഹൂസ്റ്റണ്‍, ഒക്കലഹോമ എന്നിവിടങ്ങളില്‍ നിന്നു മാത്രമല്ല ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ കടന്നുവരുന്ന ഈ സമ്മേളനം അനുഗ്രഹത്തിന്‍റെ ചതുര്‍ദിനങ്ങളായിരിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.