PRAVASI

ആരോപണങ്ങളുടെ മുന്നിലെ നിശബ്ദത ദൈവ പ്രവര്‍ത്തിക്ക് വഴി തുറക്കും

Blog Image
വിശ്വാസ ജീവിതത്തില്‍ പ്രതിസന്ധികള്‍ നിരവധി കടന്നുവരാറുണ്ടങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് വിശ്വാസ സമൂഹത്തിന്‍റെ നിന്ദകളും, പരാതികളും, പരിഭവങ്ങളും, ആരോപണങ്ങളും. ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പെന്തെക്കോസ്ത് ഉപദേശം സ്വീകരിച്ച് പെന്തെക്കോസ്ത് സഭകളില്‍ വരുമ്പോള്‍ വിവിധ പ്രശ്നങ്ങളാല്‍ പിന്മാറിപോകുന്നവരുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ സഭാ ശൂശ്രൂഷകരുടേയും സഹവിശ്വാസികളുടെയും സ്നേഹവും, കരുതലുമാണ് ഇവര്‍ക്കാവശ്യം.

വിശ്വാസ ജീവിതത്തില്‍ പ്രതിസന്ധികള്‍ നിരവധി കടന്നുവരാറുണ്ടങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് വിശ്വാസ സമൂഹത്തിന്‍റെ നിന്ദകളും, പരാതികളും, പരിഭവങ്ങളും, ആരോപണങ്ങളും. ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പെന്തെക്കോസ്ത് ഉപദേശം സ്വീകരിച്ച് പെന്തെക്കോസ്ത് സഭകളില്‍ വരുമ്പോള്‍ വിവിധ പ്രശ്നങ്ങളാല്‍ പിന്മാറിപോകുന്നവരുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ സഭാ ശൂശ്രൂഷകരുടേയും സഹവിശ്വാസികളുടെയും സ്നേഹവും, കരുതലുമാണ് ഇവര്‍ക്കാവശ്യം.
യിസ്രായേല്‍ ജനത്തെ മിസ്രീംമില്‍ നിന്ന് വിടുവിക്കുന്നതിനായ് ദൈവം തെരഞെടുത്ത മോശ സ്വന്തം ഭവനത്തിലെ സഹോദരന്‍റെയും, സഹോദരിയുടെയും ആരോപണങ്ങള്‍ക്ക് വിധയമായിട്ടുണ്ട്. ക്രൂശ സ്ത്രീ നിമിത്തം മോശയ്ക്ക് വിരോധമായ് മിര്യാമും, അഹരോനും സംസാരിക്കുമ്പോഴും മോശയുടെ പ്രതികരണം നിശബ്ദമായിരുന്നു (സംഖ്യാപുസ്തകം 12 ന്‍റെ 1). എന്നാല്‍ ദൈവം അവരോട് ചോദിക്കുകയാണ്  "നിങ്ങള്‍ എന്‍റെ ദാസനായ മോശക്ക് വിരോധമായി സംസാരിക്കുവാന്‍ ശങ്കിക്കാത്തത് എന്ത്"? ദൈവത്തിന്‍റെ ശിക്ഷ ഇവിടെ മിര്യാം ഏറ്റുവാങ്ങി, കുഷ്ഠരോഗിയായ് തീര്‍ന്നു. തുടര്‍ന്ന് മിര്യാമിനെ ഏഴുദിവസം പാളയത്തിന് പുറത്ത് അടച്ചിട്ടു. തല്‍ഫലമായ് സഹയാത്രികരുടെയും യാത്ര മുടങ്ങി. നിത്യതയിലേക്കുള്ള യാത്ര വിശ്വാസത്താല്‍ നാം ഇവിടെ ആരംഭിക്കുംമ്പോള്‍ നമ്മോടൊപ്പം യാത്ര ചെയ്യുന്നവര്‍ ചെയ്യുന്ന തെറ്റുകള്‍ നമ്മെയും ബാധിക്കും. വിശ്വാസ ജീവിതത്തില്‍ ഒരു കൂട്ടുവിശ്വാസി ചെയ്യുന്ന പാപം തന്‍റെ കുടുംബത്തേയും, സഭയേയും, സമൂഹത്തെയും ബാധിക്കുന്ന കാരണത്താല്‍ എല്ലാം വിശ്വാസികളും വളരെ സൂഷ്മതയോടാണ് ജീവിതം നയിക്കേണ്ടത്. ചത്ത ഈച്ച തൈലകാരന്‍റെ തൈലം നശിപ്പിക്കുമ്പോഴാണ് തൈലത്തിന്‍റ സുഗന്ധം ദുര്‍ഗ്ഗന്ധമായ് ഭവിക്കുന്നത്. ഇതുപോലെ നമ്മിലുള്ള ദൈവക്യപ നഷ്ടപ്പെട്ട് പിശാചിന് അടിമപ്പെടുമ്പോഴാണ് സുഗന്ധം ദുര്‍ഗന്ധമായ് ഭവിക്കുന്നത്.
ഒരിക്കല്‍ പ്രസിദ്ധ ഗാനരചയിതാവായ മുട്ടം ഗീവര്‍ഗ്ഗീസ് താന്‍ രചിച്ച ഗാനങ്ങള്‍ മറ്റുള്ളവര്‍ എടുത്ത് അവര്‍ എഴുതിയതായ് പ്രചരിച്ചപ്പോള്‍ അവരോട് വാദപ്രതിവാദത്തിന് മുതിരാതെയും പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്യാതെ ദൈവ സന്നിധിയില്‍ ഭാരമേല്പിക്കുകയാണ് ചെയ്തത്. എത്രയോ ഉദാത്തമായ മാത്യകയാണിത്. മറ്റുള്ളവര്‍ ദുഷ് പ്രചരണങ്ങള്‍ നടത്തുമ്പോള്‍ നിശബ്ദരായിരിക്കുക. അവിടെയാണ് ദൈവ പ്രവര്‍ത്തി വെളിപ്പെടുന്നത.്
ഭക്തനായ യോസഫിനെ സ്വന്തം സഹോദരന്മാര്‍  പൊട്ടകിണറ്റില്‍ ഇട്ടപ്പോഴും പോത്തിഫറിന്‍റെ ഭാര്യ യോസഫിന് എതിരായ് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും യോസഫ് അവരോട് പ്രതികാരം ചെയ്യുവാന്‍ ആഗ്രഹിക്കാതെ ദൈവ കരങ്ങളില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്. തന്മൂലം ദൈവം യോസഫിനെ ഉയര്‍ത്തി മിസ്രീമില്‍ മന്ത്രിപദം നല്‍കി ആധരിച്ചു. ദൈവം യോസഫിനോട് കൂടെ ഉണ്ടായിരുന്നു. അത് ഒന്നു മാത്രമായിരുന്നു യോസഫിന്‍റെ ജീവിത വിജയം (ഉല്പത്തി 39 ന്‍റെ 11 മുതല്‍ 20 വരെ). ദൈവം നമ്മോടുകൂടെ ഇല്ലാതെ വരുമ്പോഴാണ് അനുദിന ജീവിതത്തില്‍ പരാജയങ്ങള്‍ സംഭവിക്കുന്നത്.
ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്ക് വളരെ ദോഷം ചെയ്തു. അവന്‍റെ പ്രവര്‍ത്തികള്‍ക്ക് തക്കവണ്ണം കര്‍ത്താവ് അവന് പകരം ചെയ്യും ( 2 തിമൊഥെയൊസ് 4 ന്‍റെ 14). പൗലോസിന് ദോഷം ചെയ്ത അലക്സന്തറിനെപ്പോലെയുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ നിരാശരാകാതെയും പ്രതികാരം ചെയ്യാതെയും ഇരുന്നാല്‍ വിശ്വാസ ജീവിതത്തില്‍ ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തി വെളിപ്പെട്ട് വരികയും ചെയ്യും പൗലോസിന്‍റെ ഇപ്രകാരം ഉള്ള മാത്യക വിശ്വാസികള്‍ക്ക് ഒരു മാത്യകയാണ്.
കര്‍ത്താവിന്‍റെ ക്രൂശികരണം സമയത്ത് തന്നെ ഉപദ്രവിച്ചവരോടുള്ള കര്‍ത്താവിന്‍റെ പ്രതികരണം "ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയാക്യാല്‍ ഇവരോട്  ക്ഷമിക്കേണമെ" എന്നതായിരുന്നു. ഞാന്‍ ദോഷത്തിന് പ്രതികാരം ചെയ്യുകയില്ല എന്നതായിരിക്കട്ടെ നമ്മുടെ ഉറച്ച തീരുമാനം. അത് ഒന്നുമാത്രമാണ് ക്രിസ്തീയ ജീവിത വിജയത്തിന് അഭികാമ്യം.                               

രാജു തരകന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.