PRAVASI

പിതൃദിനം ആഘോഷപൂർവമാക്കി സാൻ ഹോസെ

Blog Image
മാതാവിന്‍റെ നാമധേയത്തിൽ ഉള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ Father's Day  ആഘോഷപൂർവ്വം കൊണ്ടാടി . 11 മണിക്കു നടന്ന പരിശുദ്ധ കുർബാനയിൽ തക്കല ബിഷപ്പ് Rev : ജോർജ്‌ രാജേന്ദ്രൻ മുഖ്യ കാർമികത്വം വഹിച്ചു .

സാൻ  ഹോസെ , കാലിഫോർണിയ:  മാതാവിന്‍റെ നാമധേയത്തിൽ ഉള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ Father's Day  ആഘോഷപൂർവ്വം കൊണ്ടാടി . 11 മണിക്കു നടന്ന പരിശുദ്ധ കുർബാനയിൽ തക്കല ബിഷപ്പ് Rev : ജോർജ്‌ രാജേന്ദ്രൻ മുഖ്യ കാർമികത്വം വഹിച്ചു . ടാൻസാനിയ കെനിയ പ്രൊവിൻസിലെ  സെലേഷ്യൻ അച്ചൻ Fr : സാജൻ മുളയാനിക്കലും സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ പള്ളി വികാരി Fr : ജെമി പുതുശ്ശേരിയും സഹ കാർമികന്മാരായി ഈ കുർബാനയിൽ പങ്കു ചേർന്നു. ഇടവകയിൽ ഉള്ള എല്ലാ പിതാക്കന്മാർക്കും മൂവരും നല്ലൊരു പിതൃദിനം ആശംസിച്ചു .

പിന്നീട് എല്ലാ ഇടവക ജനങ്ങളും പള്ളി  ഹാളിൽ ഒത്തുകൂടി പിതൃദിനത്തിന്റെ  ഭാഗമായി കേക്ക് മുറിക്കുക ഉണ്ടായി . വിമൻസ് ഫോറം ആണ് ഈ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് . വിമൻസ്  ഫോറം പ്രസിഡന്‍റ് ശ്രീമതി നിഷി വെള്ളിയാൻ നല്ലൊരു father's day ആശംസിക്കുന്നതിനോടൊപ്പം ഈ ആഘോഷം ഏറ്റവും ഭംഗിയായി നടത്തുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി .


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.