PRAVASI

എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി ചിക്കാഗോ ചാപ്റ്റർ 2024 ലെ സമ്മർ ഫാമിലി മീറ്റും അക്കാഡമിക് എക്‌സലൻസ് അവാർഡ് നൈറ്റും ഗംഭീരം

Blog Image
എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്റർ 2024 ലെ സമ്മർ ഫാമിലി മീറ്റും അക്കാഡമിക് എക്‌സലൻസ് അവാർഡ് നൈറ്റും ഡെസ്പ്ലൈൻസ് കോർട്ലാൻഡ് സ്‌ക്വയറിൽ ജൂൺ 23 ന് പ്രൗഢഗംഭീരമായി ആഘോഷിച്ചു.

ചിക്കാഗോ: എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്റർ 2024 ലെ സമ്മർ ഫാമിലി മീറ്റും അക്കാഡമിക് എക്‌സലൻസ് അവാർഡ് നൈറ്റും ഡെസ്പ്ലൈൻസ് കോർട്ലാൻഡ് സ്‌ക്വയറിൽ ജൂൺ 23 ന് പ്രൗഢഗംഭീരമായി ആഘോഷിച്ചു. എസ് ബി കോളജ് മുൻ പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ നേതൃത്വത്തിൽ സംഘടന കൂടുതൽ ഊർജ്വസ്വലമായി മുമ്പോട്ട് പോകുന്നത് ചാരിതാർഥ്യജനകമാണെന്ന് ഡോ 
മഠത്തിപ്പറമ്പിൽ പറഞ്ഞു. എസ് ബി, അസംപ്‌ഷൻ കലാലയങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉന്നതപദവിയിൽ എത്തിച്ചേർന്നവരെ അദ്ദേഹം പരാമർശിച്ചു. പുതിയ തലമുറ അവരെ മാതൃകയാക്കണം. 
ജോർജ്ജ് & സൂസൻ ഇല്ലിക്കലും സംഘവും നയിച്ച പ്രാർഥനാഗാനത്തിനുശേഷം വൈസ് പ്രെസിഡെന്റ് മാത്യു ദാനിയേൽ സദസ്സിന് സ്വാഗതം പറഞ്ഞു. ഡോ മനോജ് മാത്യു നേര്യംപറമ്പിൽ അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് ചടങ്ങിൽ മുഖ്യ അതിഥികളായിരുന്ന ചിക്കാഗോ മാർത്തോമാ പള്ളി വികാരി റവ. എബി എം തോമസ് തരകൻ, പൂർവ്വവിദ്യാർഥിയും സംഘടനയുടെ ഉപരക്ഷാധികാരിയുമായ ചിക്കാഗോ  സീറോ മലബാർ രൂപതാ പ്രൊക്യൂറേറ്റർ റവ ഫാ കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ആശംസകൾ നേർന്നു.  
അഞ്ജലി&അനുപമ മാത്യൂസ്, അമ്പിളി ജോർജ്ജ്, തോമസ് ഡിക്രൂസ്, ആൻഡ്രിയ മജു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബ്ലസൻ ആൻഡ് ബെറ്റി സെബാസ്‌റ്യന്റെ നൃത്തപരിപാടിയെ തുടർന്ന് 
അക്കാഡമിക് എസ്‌സിലിൻസ് അവാർഡുകളുടെയും അലുമ്‌നി അസോസിയേഷൻ ദേശീയതലത്തിൽ നടന്ന ഉപന്യാസ മത്സരത്തിന്റെയും വിജയികളെ പ്രഖ്യാപിച്ചു. തെരെഞ്ഞടുക്കപ്പെട്ടവർക്ക് ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ അവാർഡ് ദാനം നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി തോമസ് ഡിക്രൂസ് സദസ്സിന് നന്ദി പറഞ്ഞു.
മുൻ പ്രെസിഡന്റുമാരായ പ്രൊഫ. ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്, ഷാജി കൈലാത്തു, ബിജി കൊല്ലാപുരം, എക്സിക്യൂട്ടിവ് കമ്മററി അംഗങ്ങളായ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഷിജി ചിറയിൽ, ബോബൻ കളത്തിൽ,  ജോൺ നടക്കപ്പാടം, ജോസഫ് കാളാശ്ശേരി, ജോർജ്ജ് ഇല്ലിക്കൽ, ജോളി കുഞ്ചെറിയ, അമ്പിളി ജോർജ്ജ്, ജോസുകുട്ടി പാറക്കൽ, മനോജ് തോമസ്, സണ്ണി വള്ളിക്കളം, ആന്റണി പന്തപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ  മുൻ പ്രസിഡന്റ് ഷിബു അഗസ്റ്റിൻ എം സി ആയിരുന്നു. ഇല്ലിനോയിയിലും സമീപ  സ്റ്റേറ്റുകളിൽ നിന്നുമുൾപ്പടെ  എസ് ബി, അസംപ്‌ഷൻ പൂർവവിദ്യാർഥികൾ കുടുംബസമേതം പങ്കെടുത്ത സമ്മേളനം സ്നേഹവിരുന്നോടെ സമാപിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.