LITERATURE

ധ്യാൻ ശ്രീനിവാസൻ്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21 ന് തീയേറ്ററിലേക്ക്

Blog Image
ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21-ന് തീയേറ്ററിലേക്ക്

വർഷങ്ങൾക്ക് ശേഷം, നദികളിൽ സുന്ദരി യമുന, തുടങ്ങിയ ചിത്രങ്ങളിലൂടെ, മലയാളത്തിലെ യുവജനങ്ങളുടെ ഹരമായി മാറിയ യുവജനനായകൻ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21-ന് തീയേറ്ററിലേക്ക് .മൈന ക്രിയേഷൻസിനുവേണ്ടി കെ.എൻ.ശിവൻകുട്ടൻ കഥ എഴുതി ജെസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ധ്യാൻ ശ്രീനിവാസൻ ഒരു കംപ്ലീറ്റ് ആക്ടർ പദവിയിലേക്ക് എത്തുന്നു എന്നതാണ് പ്രത്യേകത. അത്രയും ശക്തമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലെ ധ്യാൻ അവതരിപ്പിക്കുന്ന അധ്യാപകൻ ജോസ് എന്ന കഥാപാത്രം. ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെക്കുന്ന കഥാപാത്രം. 

 സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്വസ്വലനായ, ഒരു യുവാവായിരുന്നു ജോസ്.നാട്ടുകാരുടെയെല്ലാം പ്രശ്നങ്ങളിൽ ഇടപെട്ട്, അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയ ജോസിൻ്റെ സങ്കീർണ്ണമായ ജീവിത കഥയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് .

ധ്യാൻ ശ്രീനിവാസൻ്റെ വ്യത്യസ്ത വേഷമായി മാറുകയാണ് ജോസ് എന്ന അധ്യാപകൻ .ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരൻ.ജോസ് എന്ന നന്മ നിറഞ്ഞ യുവാവിൻ്റെ വേഷം, ധ്യാൻ ശ്രിനിവാസന് പുതിയൊരു മുഖം നേടിക്കൊടുക്കും. മെമ്പർ രമേശൻ വാർഡ് നമ്പർ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാൻ ശ്രിനിവാസൻ്റെ നായികയായി എത്തുന്നത്. ഒരു അധ്യാപകനായ കെ.എൻ. ശിവൻകുട്ടൻ, തൻ്റെ അനുഭവങ്ങളിൽ നിന്ന് വാർത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്.

മൈനക്രിയേഷൻസിനുവേണ്ടി കെ.എൻ.ശിവൻകുട്ടൻ കഥ എഴുതി ,ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രമേഷ് പണിക്കർ ,സിറിൽ കെ.ജയിംസ്, റിയ രഞ്ജു പാലക്കാട് , സിമിൻ സി.എം,തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ ,പ്രോജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ - അശ്വഘോഷൻ, എഡിറ്റർ -- കപിൽ കൃഷ്ണ,ഗാനങ്ങൾ - സന്തോഷ് വർമ്മ ,സാബു ആരക്കുഴ ,സംഗീതം - ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലകോട്, റിയാസ് പട്ടാമ്പി, അനീഷ് കോട്ടയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയരാജ്, അസോസിയേറ്റ് ഡയറക്ടർ -രാജേഷ് ഓയൂർ, കല - കോയാസ്, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ എടപ്പാൾ, സ്റ്റിൽ - ശ്രീനി മഞ്ചേരി ,ഡിസൈൻസ് - മനു ഡാവിഞ്ചി,പി.ആർ.ഒ- അയ്മനം സാജൻ,വിതരണം - മൈനക്രീയേഷൻസ് ത്രു ക്രസൻ്റ്.

ധ്യാൻശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, അപ്പാനി ശരത്ത്, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹൻ, മഹേശ്വരി അമ്മ, കെ.എൻ.ശിവൻകുട്ടൻ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണൻകുട്ടി ,  പുന്നപ്ര അപ്പച്ചൻ, രഞ്ജിത്ത് കലാഭവൻ, കവിത,ചിഞ്ചുപോൾ, റിയ രഞ്ജു,മനോഹരി ജോയി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

പി.ആർ.ഒ :അയ്മനം സാജൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.