NEWS DETAILS

29 January 2024

രാജു മൈലപ്രയുടെ സഹോദരി മറിയക്കുട്ടി തോമസിന്റെ സംസ്‌കാരം ചൊവ്വാഴ്ച

പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയുടെ സഹോദരി മറിയക്കുട്ടി തോമസിന്റെ (79) സംസ്‌കാരം ജനുവരി 30-ന് മേമല സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടും. മേമല കാഞ്ഞിരപ്പാറക്കണ്ടത്തില്‍ പരേതനായ കെ.എ. തോമസിന്റെ സഹധര്‍മ്മിണിയാണ്. പരേത മൈലപ്രാ പീടികപ്പറമ്പില്‍ ഡോ. പി.റ്റി. ജോര്‍ജിന്റെ മകളാണ്. ബീനാ കൊച്ചികല്ലില്‍ (ഇലന്തൂര്‍), ബെന്നി (അബുദാബി), ബിനു, മിനി (കുവൈറ്റ്) എന്നിവര്‍ മക്കളാണ്.