പോത്തന്‍കോട് വീണ്ടും ഗുണ്ടാ വിളയാട്ടം

sponsored advertisements

sponsored advertisements

sponsored advertisements

23 December 2021

പോത്തന്‍കോട് വീണ്ടും ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം: പോത്തന്‍കോട് വീണ്ടും ഗുണ്ടാ വിളയാട്ടം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകള്‍ നൗറിന്‍ (17) എന്നിവരാണ് അക്രമിക്കപ്പെട്ടത്.

ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്തടിച്ച് മുടിയില്‍ കുത്തിപ്പിടിച്ചു.

നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചത്.

സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു.