സംസ്ഥാന വ്യാപകമായി വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കും: മന്ത്രി വീണാ ജോർജ്

sponsored advertisements

sponsored advertisements

sponsored advertisements

5 February 2022

സംസ്ഥാന വ്യാപകമായി വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആശുപത്രികളിൽ എത്താന്‍ സാധിക്കാത്ത രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. 92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികൾക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോ ഡയാലിസിസ് നൽകി വരുന്നു.

ഇതുകൂടാതെ 10 മെഡിക്കൽ കോളേജുകൾ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. ഹീമോ ഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.