വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ; വിജയ് ബാബു നാളെ തിരിച്ചെത്തും

sponsored advertisements

sponsored advertisements

sponsored advertisements

31 May 2022

വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ; വിജയ് ബാബു നാളെ തിരിച്ചെത്തും

കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.കേസ് മറ്റന്നാള്‍ പരിഗണിക്കുന്നതു വരെയാണ് അറസ്റ്റ് തടഞ്ഞത്.മാത്രമല്ല, വിജയ് ബാബു വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.ഇമിഗ്രേഷന്‍ വിഭാഗത്തെ അറസ്റ്റില്‍നിന്ന് വിലക്കി.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതത് വകുപ്പുകളെ അറിയിക്കണമെന്നും നാട്ടിലെത്തിയാലുടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നാളെ രാവിലെ ഒന്‍പതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു അറിയിച്ചിട്ടുള്ളത്.അറസ്റ്റ് ഉണ്ടാകും എന്നതിനാലാണ് ഇന്നലെ ഹാജരാകാതിരുന്നെന്ന് ജ്യാമ്യാപേക്ഷ പരിഗണിക്കവേ വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരുന്നു.