PRAVASI

സുരേശന്റെയും സുമലതയുടെയും പ്രേമകഥ കോംപ്ലിക്കേറ്റഡാണല്ലോ

Blog Image

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സൂപ്പര്‍ഹിറ്റ് ‘ന്നാ താന്‍ കേസ് കോട്’ സിനിമയ്ക്ക് പിന്നാലെ ഏറ്റെടുത്ത പ്രണയകഥയാണ് ഓട്ടോറിക്ഷകാരനായ സുരേശന്റെയും നഴ്‌സറി ടീച്ചറായ സുമലതയുടെയും. സിനിമയുടെ വിജയത്തിന് പിന്നാലെ സുരേശന്റെയും സുമലതയുടെയും പ്രണയകഥയും ‘1000 കണ്ണുമായ്’ എന്ന ഓട്ടോറിക്ഷയേയും മലയാള സിനിമ ഏറ്റുപിടിച്ചിരുന്നു


രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സൂപ്പര്‍ഹിറ്റ് ‘ന്നാ താന്‍ കേസ് കോട്’ സിനിമയ്ക്ക് പിന്നാലെ ഏറ്റെടുത്ത പ്രണയകഥയാണ് ഓട്ടോറിക്ഷകാരനായ സുരേശന്റെയും നഴ്‌സറി ടീച്ചറായ സുമലതയുടെയും. സിനിമയുടെ വിജയത്തിന് പിന്നാലെ സുരേശന്റെയും സുമലതയുടെയും പ്രണയകഥയും ‘1000 കണ്ണുമായ്’ എന്ന ഓട്ടോറിക്ഷയേയും മലയാള സിനിമ ഏറ്റുപിടിച്ചിരുന്നു. ഇതിന് ശേഷം സിനിമയ്ക്ക് സ്പിന്‍ ഓഫ് ഉണ്ടാകുമെന്നും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വന്ന പാട്ടിനും സേവ് ദ ഡേറ്റ് പോസ്റ്ററുമൊക്കെ വലിയ രീതിയില്‍ പ്രചാരം നേടിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.ഒരു ടൈം ട്രാവല്‍ കോമഡി സിനിമയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചര്‍, സുരേശന്‍ കാവുങ്കല്‍ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം ചാക്കോച്ചന്‍ കാമിയോ വേഷത്തില്‍ ചിത്രത്തിലുണ്ടെന്നതും ഏവരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്.

അജഗജാന്തരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ സില്‍വര്‍ ബെ സ്റ്റുഡിയോസും സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിര്‍മ്മാണം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ തുടങ്ങിയവര്‍ സഹ നിര്‍മ്മാതാക്കളാണ്.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സബിന്‍ ഉരാളുകണ്ടിയാണ്. വൈശാഖ് സു?ഗുണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഡോണ്‍ വിന്‍സന്റ് ആണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുല്‍ നായര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ.കെ മുരളീധരന്‍, എഡിറ്റര്‍: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടര്‍: സുരേഷ് ഗോപിനാഥ്, ആര്‍ട് ഡയറക്ഷന്‍: ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും വിന്റേജിലും പുതിയ കാലത്തുമായി അവതരിപ്പിക്കുന്നത് എന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ചിത്രത്തിലേതായി ഇറങ്ങിയ ‘ചങ്കുരിച്ചാല്‍…’ എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ ‘നാടാകെ നാടകം കൂടാനായി ഒരുക്കം…’ എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയ്‌ലറും ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നത്. മെയ് 16നാണ് ചിത്രം തിയേറ്ററിലെത്തുക.

Related Posts