ഡിസമ്പർ 14 ശനിയാഴ്‌ച ന്യൂയോർക്ക് ചെറിലൈൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ മാർ ബർണബാസ് മെത്രാപ്പോലീത്തയുടെയും വന്ദ്യ ഡോ. പിഎസ് സാമുവേൽ കോറെപ്പിസ്കോപ്പയുടെയും ഓർമ്മകുര്ബാനയോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ സെക്കറിയ മാർ നിക്കോളാവോസ് മെത്രാപ്പോലീത്താ. മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ ഭദ്രാസനങ്ങളുടെ മെത്രപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർണബാസ് തിരുമേനിയുടെ 12)൦ ദുഖ്‌റോനയും, അമേരിക്കയിൽ പല പ്രദേശങ്ങളിലും ഓർത്തഡോൿസ് ആരാധനാലയങ്ങൾ ആരംഭിക്കുന്നതിന് മുൻകൈ എടുക്കുകയും, അവയുടെ വളർച്ചക്ക് അക്ഷീണം അധ്വാനിക്കുകയും ചെയ്ത വന്ദ്യ ഡോക്ടർ പിസ് സാമുവേൽ കോറെപ്പിസ്കോപ്പയുടെ ഒന്നാം ചരമവാർഷീകവും സംയുക്തമായി കൊണ്ടാടുകയായിരുന്നു.
ബർണബാസ് തിരുമേനിയുടെ നിസ്വാർത്ഥമായ അധ്വാനവും, കാപട്യമില്ലാത്ത ആത്മീയ ജീവിതചര്യയും എക്കാലവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്ത്വമാക്കി നിറുത്തിയിരുന്നു. തിരുമേനിയുടെ ദൈവസാന്നിത്യബോധവും, അവയെ പ്രതിഫലിപ്പിക്കുന്നതിലും, പ്രസരിപ്പിക്കുന്നതിലും കാണിച്ചിരുന്ന വ്യഗ്രതയും യുവജനങ്ങളെ വൈദീകവൃത്തിയിലേക്കു ആകർഷിക്കുന്നതിന് വഴിതെളിച്ചു.
അമേരിക്കൻ ഭദ്രാസനങ്ങളുടെ വളർച്ചക്കും ഉയർച്ചക്കും കരുത്തുറ്റ നേതൃത്വം വഹിക്കുകയും, ആത്മാർത്ഥമായി പ്രവർത്തിക്കുകയും, ഉദാരമായ സംഭാവനകൾ നൽകുകയും ചെയ്ത സാമുൽ അച്ചനെ നന്ദിയോടെ സ്മരിക്കുന്നു. സമകാലികരായ ഈ പിതാക്കന്മാരുടെ സത്കർമങ്ങൾ തലമുറകൾക്കു മാതൃകയും പ്രചോദനവും ആയിരിക്കും . ഇവരുടെയെല്ലാം പ്രാർഥനയുടെയും മധ്യസ്ഥതയുടെയും സത്ഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത് എന്നു മാർ നിക്കോളാവോസ് കൂട്ടിച്ചേർത്തു.
ചെറി ലൈൻ സെറ്റ് ഗ്രീഗോറിയോസ് പള്ളി വികാരി ഫാ. ഗ്രിഗറി വർഗീസ് നേതൃത്വം നൽകിയ യോഗത്തിൽ സ്റ്റാറ്റൻ ഐലൻഡ് സെൻറ് ജോർജ്ജ് പള്ളി വികാരി വന്ദ്യ പൗലോസ് ആദായി കോറെപ്പിസ്കോപ്പാ, സെൻറ് മേരീസ് പള്ളി വികാരി ഫാ. ജോൺ തോമസ്, ഡീക്കൻ റോബി ആൻ്റണി, കോശി ജേക്കബ്, ജിജോ കോശി, ആൻസി എബ്രഹാം, കെഎസ് വർഗീസ്, വർഗീസ് പോത്താനിക്കാട് എന്നിവർ മാർ ബർണബാസ് തിരുമേനിയെയും, പിഎസ് സാമുവേൽ കോറെപ്പിസ്‌ക്കോപ്പായെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
അഭി. മാത്യൂസ് മാര് ബര്ണബാസ് മെത്രാപ്പോലീത്ത
1992 മുതല് 2009 വരെയുള്ള കാലഘട്ടത്തില് അമേരിക്ക മെത്രാസനത്തിന്റെ സമഗ്രമായ വളര്ച്ചയ്ക്ക് മുഖ്യപങ്കാളിത്തം വഹിച്ചു. 2009 ഏപ്രിലില് ആരംഭിച്ച നോര്ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന്റെയും പ്രഥമ മെത്രാപ്പോലീത്താ ആയിരുന്നു അഭിവന്ദ്യ തിരുമേനി. 2009-ല് മട്ടന്ടൗണില് 3 ഏക്കര് സ്ഥലം വാങ്ങുകയും 8000 സ്ക്വയര് ഫീറ്റില് അരമന പണിയുകയും ചെയ്തു. 2010 സെപ്റ്റംബറില് മെത്രാസന ആസ്ഥാനം പുതിയ അരമനയില് ആരംഭിച്ചു. അങ്കമാലി, കോട്ടയം മെത്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്ത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ മെത്രാസനങ്ങളിലായി 14 വര്ഷവും, അമേരിക്കന് മെത്രാസനത്തില് 19 വര്ഷവും ഇടയപരിപാലനം നടത്തി. ഇംഗ്ലീഷിലും മലയാളത്തിലുമായി 22-ല് അധികം ഗ്രന്ഥങ്ങള് പ്രസിദ്ധീകരിച്ചു. “വി. കുര്ബ്ബാനയുടെ ലഘുപഠനം” എന്ന കൃതിയാണ് ആദ്യഗ്രന്ഥം
പെരുമ്പാവൂര് വെങ്ങോല, തോമ്പ്രാ-കല്ലറയ്ക്കപറമ്പില് കുരുവിളയുടെയും മറിയാമ്മയുടെയും മകനായി 1924 ഓഗസ്റ്റ്് 9-ന് കെ. കെ. മാത്തുക്കുട്ടി ജനിച്ചു. കുറുപ്പംപടി എം.ജി.എം. സ്കൂളില് ഹൈസ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കി. പണ്ഡിതനും പ്രസംഗകനുമായിരുന്ന പിതൃസഹോദരന് ഫാ. കെ. പി. പൗലോസിന്റെ പ്രേരണയാലും, സഹോദരിയും കിഴക്കമ്പലം ദയറാ അംഗവുമായിരുന്ന സിസ്റ്റര് മേരിയുടെ ജീവിതം പ്രചോദിപ്പിച്ചതിനാലും സന്യാസ ജീവിതം തിരഞ്ഞെടുത്തു. കോട്ടയം സി.എം.എസ്. കോളേജില് നിന്നും ഇന്റര്മീഡിയറ്റ് പാസായി. മദ്രാസ് ക്രിസ്ത്യന് കോളേജില് നിന്നും ബി.എസ്.സി-യും ഒസ്മാനിയാ സര്വ്വകലാശാലയില് നിന്നും എം.എ-യും സെറാമ്പൂര് സര്വ്വകലാശാലയില് നിന്നും ബി.ഡി-യും കരസ്ഥമാക്കി. ജബല്പൂര് ലീയോനാര്ഡ് തിയോളജിക്കല് കോളേജില് ഗ്രീക്കു ഭാഷയില് ഉപരിപഠനവും നടത്തി.
പ. ബസേലിയോസ് ഗീവറുഗീസ് ദ്വീതിയന് ബാവ തുരുത്തി സെന്റ് തോമസ് പള്ളിയില് വച്ച് 1943-ല് കോറൂയോ പട്ടം നല്കി. അഭി. ഔഗേന് മാര് തീമോത്തിയോസ് മെത്രാപ്പോലീത്താ മൂവാറ്റുപുഴ അരമന ചാപ്പലില് വച്ച് ശെമ്മാശുപട്ടവും, 1951-ല് കശ്ശീശ്ശാ പട്ടവും നല്കി. കടമറ്റം സെന്റ് ജോര്ജ് പള്ളിയില് പ്രഥമ ബലിയര്പ്പിച്ചു. കുറുപ്പംപടി എം.ജി.എം. ഹൈസ്കൂളിലും, കോട്ടയം എം.ഡി. ഹൈസ്കൂളിലും അദ്ധ്യാപകനായിരുന്നു. സെക്കന്തരാബാദ്, വളയംചിറങ്ങര, കല്ക്കട്ട, ജബല്പൂര്, വെല്ലൂര് എന്നിവിടങ്ങളില് വൈദിക ശുശ്രൂഷ നിര്വഹിച്ചു. 1967 മുതല് 1972 വരെ ഓര്ത്തഡോക്സ് വൈദിക സെമിനാരിയില് ഗ്രീക്ക്, സഭാചരിത്രം, കൗണ്സലിംഗ് വിഷയങ്ങളില് അദ്ധ്യാപകനായും വാര്ഡനായും പ്രവര്ത്തിച്ചു. തുടര്ന്ന് 1972 മുതല് 1977 വരെ കോലഞ്ചേരി മെഡിക്കല് മിഷന് ആശുപത്രി ചാപ്ലയിനായി.
1977 മെയ് 16-ന് മാവേലിക്കരയില് നടന്ന അസ്സോസിയേഷന് 54-ാം വയസില് മേല്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1977 ഓഗസ്റ്റില് റമ്പാനായി. 1978 മെയ് 15-ന് പഴഞ്ഞി പള്ളിയില് വച്ച് പ. ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് പ്രഥമന് ബാവാ തിരുമേനി മാത്യൂസ് മാര് ബര്ണബാസ് എന്ന നാമത്തില് എപ്പിസ്കോപ്പയാക്കി. 1981 ഫെബ്രുവരിയില് മെത്രാപ്പോലീത്താ ആയി. 1982 ജൂണ് 1-ന് രൂപീകരിച്ച ഇടുക്കി മെത്രാസനത്തിന്റെ പ്രഥമ ഇടയനായി നിയമിതനായി. മെത്രാസനത്തിലെ എല്ലാ ഭവനങ്ങളും സന്ദര്ശിച്ചു. കുങ്കിരിപ്പെട്ടിയില് അരമന നിര്മ്മിച്ചു. നെറ്റിത്തൊഴുവില് ഒരു മെഡിക്കല് സെന്റര് ആരംഭിച്ചു. മര്ത്തമറിയം വനിതാ സമാജം, ബാലികാ സമാജം, മദ്യവര്ജ്ജന ധാര്മ്മികോന്നത സമിതി, മലങ്കരസഭാ മാസിക എന്നിവയുടെ പ്രസിഡന്റ്, ദിവ്യബോധനം വൈസ് പ്രസിഡന്റ്, കോര്പറേറ്റ് കോളേജുകളുടെ മാനേജര് എന്നീ നിലകളില് സേവനം അനുഷ്ഠിച്ചു.
.മലങ്കരസഭാ ചരിത്രത്തില് നിര്ണ്ണായകമായ നാഴികക്കല്ലായിരുന്നു സ്ത്രീകള്ക്ക് ഇടവക പൊതുയോഗത്തില് സംബന്ധിക്കുന്നതിനും, ഇടവകയുടെ വിവിധ ചുമതലകളിലേക്ക് തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശം ലഭ്യമാക്കി എന്നത്. 2007 ഫെബ്രുവരിയില് നടന്ന പരിശുദ്ധ എപ്പിസ്കോപ്പല് സുന്നഹദോസില് ഈ വിഷയം അവതരിപ്പിച്ചത് അഭിവന്ദ്യ ബര്ണബാസ് തിരുമേനിയായിരുന്നു. “മലങ്കര സഭയിലെ സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താവ്” എന്ന് അഭിവന്ദ്യ പിതാവിനെ വിശേഷിപ്പിക്കുന്നതില് ഒട്ടും അതിശയോക്തിയില്ല.
മാത്യൂസ് മാര് ബര്ണബാസ് മെത്രാപ്പോലീത്തായുടെ ജീവിത ലാളിത്യവും വിശുദ്ധിയും അനേകരെ ആകര്ഷിച്ചു. സമ്പന്നതയില് വിരാജിക്കുന്ന അമേരിക്കന് നാടുകളില് ദീര്ഘകാലം താമസിച്ചിട്ടും തടിക്കുരിശും വടിയും പിടിച്ച് സ്നേഹത്തിന്റെ ദിവ്യദൂത് പകര്ന്ന അദ്ദേഹം അമേരിക്കയിലെ വിശ്വാസസമൂഹത്തിന്റെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് യുവാക്കളുടെ മനസുകളില് നിര്ണായകമായ സ്വാധീനം ചെലുത്തുകയും, നിരവധി ചെറുപ്പക്കാര് സഭയുടെ വൈദികരായി ശുശ്രൂഷയിലേക്ക് പ്രവേശിക്കുകയും ചെയ്തു. 2011-ല് അമേരിക്കയില് നിന്ന് തിരികെ പോരുമ്പോള് ശുശ്രൂഷാകാലത്ത് ലഭിച്ച മുഴുവന് തുകയും നോര്ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന് നല്കി. കേരളത്തിലെത്തിയ തിരുമേനി തന്റെ വിശ്രമജീവിതം ചെലവഴിക്കുവാന് കോട്ടയം പാമ്പാടി ദയറാ തെരഞ്ഞെടുത്തു. 2012 ഡിസംബര് 9-ന് 88-ാം വയസില് ഇഹലോകത്തില് നിന്നും യാത്രയായി.
വെരി റവ. ഡോക്ടർ പി. എസ്. സാമുവൽ കോർ എപ്പിസ്കോപ്പാ
മലങ്കര ഓർത്തഡോക്സ് സഭയിലും മറ്റിതര മേഖലകളിലും തനതായ പ്രവർത്തന ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച പി. എസ്. സാമുവൽ അച്ഛൻറെ ജനനം 1927 ഫെബ്രുവരി 27ന് പത്തനംതിട്ടയിൽ മെഴുവേലി പെരുംകുന്നിൽ കുടുംബത്തിൽ ആയിരുന്നു. ചെറിയാൻ ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച സാമുവൽ, പിന്നീട് അറിയപ്പെടുന്ന ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ആത്മീയ ഗുരു, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ചു. മെഴുവേലി പ്രൈമറി സ്കൂൾ, P.E സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം, ചങ്ങനാശ്ശേരി സെന്റ് ബർഗ്മെൻറ് കോളേജിൽ ഇൻ്റർമീഡിയറ്റ്, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് BSC, ന്യൂയോർക്ക് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് തിയോളജിയിൽ മാസ്റ്റേഴ്സ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജിയിൽ മാസ്റ്റേഴ്സ് ഇവ നേടി. 1954 ൽ ആയിരുന്നു സാമുവൽ അച്ഛൻ ആദ്യമായി ഉപരിപഠനാർത്ഥം അമേരിക്കയിൽ എത്തിയത്. തൻ്റെ 75മത്തെ വയസ്സിൽ ആണ് അച്ഛൻ സെൻ്റ് വ്ലാദിമിർ സെമിനാരിയിൽ നിന്നും തിയോളജിയിൽ ഡോക്ടറേറ്റ് എടുത്തത്. പഠന കാര്യങ്ങളിൽ അതീവ തല്പരനായിരുന്ന അച്ഛൻ, വിദ്യാഭ്യാസരംഗത്തെയും വിദ്യാർത്ഥികളെയും അമിതമായി സ്നേഹിച്ചിരുന്നു എന്നത് യാദൃശ്ചികം അല്ല. വിദ്യ അഭ്യസിക്കുന്നതിൽ എന്നപോലെ വിദ്യ അഭ്യസിപ്പിക്കുന്നതിലും അച്ഛൻ മികവ് തെളിയിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ, കിഴവള്ളൂർ സെന്റ് ജോർജ് മിഡിൽ സ്കൂൾ, പത്തനംതിട്ട മെട്രോപോളിറ്റൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. കൂടാതെ, 1956-57 കാലഘട്ടത്തിൽ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകനായും, 1957-60 കാലഘട്ടത്തിൽ കാതോലിക്കേറ്റ് കോളജിൽ ലക്ചററായും, ബയോളജി ഡിപ്പാർട്ട്മെൻറ് മേധാവിയായും പ്രവർത്തിച്ചു. പിന്നീട് 1960ൽ നൈജീരിയയിലേക്ക് കുടിയേറിയ അച്ഛൻ ഇബാഡം ഗ്രാമർ സ്കൂളിൽ സീനിയർ സയൻസ് മാസ്റ്റർ ആയി തുടങ്ങി, ഇബാഡം യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസറും, faculty ചെയർമാനും ഒക്കെയായി തീർന്നു. അച്ഛൻറെ നൈജീരിയയിലെ 25 വർഷത്തെ സജീവ പ്രവർത്തനകാലത്ത് തന്നെ ധാരാളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഈ സമയത്ത് ഓക്സ്ഫോർഡ്, മാക് മില്യൻ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി 50ലേറെ ടെക്സ്റ്റ് ബുക്കുകൾ തയ്യാറാക്കി. ഇതിൽ നിന്നും റോയൽറ്റിയായി നല്ലൊരു തുക അച്ഛന് ഇന്നും ലഭിച്ചുകൊണ്ടിരുന്നു.
അച്ഛൻ ഡാനിയേൽ മാർ പീലക്സ്സീനോസ് മെത്രാപ്പോലീത്തായിൽ നിന്നും 1954ൽ ശമ്മാശ പട്ടവും, പരിശുദ്ധ ഗീവർഗീസ് കാതോലിക്കാ ബാവായിൽ നിന്ന് 1963ൽ വൈദിക പട്ടവും സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയിൽ നിന്ന് 1993ല് കോർ എപ്പിസ്കോപ്പാ സ്ഥാനവും ലഭിക്കുകയുണ്ടായി.
സാമുവൽ അച്ഛൻറെ അമേരിക്കൻ ജീവിതം തികച്ചും സംഭവബഹുലമായ ഒരു തേരോട്ടം തന്നെ ആയിരുന്നു. 1985 മുതൽ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ സേവനം ആരംഭിച്ചു. അച്ഛൻ മുൻകൈയെടുത്ത് പല സംസ്ഥാനങ്ങളിലായി പുതിയ ഇടവകകൾ രൂപീകരിക്കുകയും പിന്നീട് അവയെല്ലാം വലിയ ഇടവകകളായി മാറിയെന്നതും പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. ഒരേസമയം തന്നെ ഒന്നിൽ കൂടുതൽ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞു എന്നത് സമൂഹത്തിൽ അച്ഛൻറെ വൈവിധ്യമാർന്ന പ്രവർത്തനശേഷിയെ വിളിച്ചറിയിക്കുന്നു. ഭദ്രാസന കൗൺസിൽ അംഗം, സഭ മാനേജിംഗ് കമ്മിറ്റിയംഗം, ഭദ്രാസന പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിങ്ങനെ അച്ഛൻ പ്രവർത്തിക്കാത്ത മേഖലകളില്ല.
അവസാനമായി അച്ഛൻ ന്യൂയോർക്കിലെ ചെറി ലൈനിലെ സെൻറ് ഗ്രിഗോറിയോസ് ചർച്ചിന്റെ വികാരിയായി തൻറെ ആത്മീയ ശുശ്രൂഷയും പൊതുപ്രവർത്തനവും അവസാനിപ്പിച്ചു. ചെറി ലൈൻ ഇടവകയുടെ രൂപീകരണം മുതൽ ഉണ്ടായിട്ടുള്ള ഉയർച്ചയിലും താഴ്ചയിലും എല്ലാം കൂടെ നിന്ന് ധീരമായ നേതൃത്വം നൽകി, അതിലെ വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കും വഴിയൊരുക്കി എന്നത് ഓരോ ഇടവക അംഗത്തിന്റെയും സാക്ഷ്യം ആണ്.
ബഹുമാന്യനായ വന്ദ്യ സാമുവൽ കോർപ്പസ് കോപ്പ അച്ഛൻറെ ജീവിതം, പ്രസ്ഥാനങ്ങളുടെ ഒരു സമാഹാരമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ഭൗതിക വീക്ഷണത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചന്നോ, സ്ഥാനമാനങ്ങളും, അവാർഡുകളും, എല്ലാം വാരിക്കൂട്ടി എന്ന് പറയുമ്പോഴും, തന്റെ ശിഷ്ട്ടായുസ്സ് ഒരു വൈദികനായി ജീവിച്ച് ദൈവ സന്നിധിയിലേക്ക് ചേരുവാൻ കാണിച്ച അച്ഛൻറെ ദർശനവും സമർപ്പണവും ഏറ്റവും അനുകരണീയമാണ്. കുടുംബജീവിതത്തിനും ബന്ധങ്ങൾക്കും വളരെയധികം മുൻതൂക്കം കൊടുത്തിരുന്നതിന്നു