PRAVASI

യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ ‘കുടുംബ സംഗമം’ സംഘടിപ്പിക്കണം,ജെയിംസ് കൂടൽ

Blog Image

ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  പ്രവർത്തകർ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഒഐസിസി തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരളത്തിൽ എത്തിച്ചേർന്ന ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ പറഞ്ഞു.


ഹൂസ്റ്റൺ/കണ്ണൂർ : ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  പ്രവർത്തകർ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഒഐസിസി തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരളത്തിൽ എത്തിച്ചേർന്ന ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ പറഞ്ഞു. പരമാവധി പ്രവർത്തകർ അവരവരുടെ വീടുപരിസരങ്ങളിൽ  കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കണം. , നാട്ടിൽ എത്തിയിട്ടുള്ളവർ  പ്രാദേശിക തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണം.ബൂത്ത് തലത്തിൽ ഭവനസന്ദർശനത്തിന് മുൻഗണന നൽകണം. വിദേശത്തുള്ളവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ടെലിഫോണിൽ വിളിച്ച് വോട്ട് ഉറപ്പുവരുത്തണമെന്നും ജെയിംസ് കൂടൽ നിർദേശിച്ചു

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ കേരളത്തിലെത്തി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും.
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം വകയാറിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടലിൻ്റെ ഭവനത്തിൽ 12ന് വൈകിട്ട് നാലിന് കുടുംബ സംഗമം സംഘടിപ്പിക്കും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 12, 13, 14 തീയതികളിൽ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആൻ്റോ ആൻ്റണിക്കായി ഭവന സന്ദർശനം സംഘടിപ്പിക്കും. 15, 16 തീയതികളിൽ കെ. സുധാകരൻ്റെ പ്രചരണാർത്ഥം കണ്ണൂരിൽ വിവിധ പ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിക്കും. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ രാജു കല്ലുപുറം ചെയർമാനായി യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വിവിധ കമ്മറ്റികളാണ് കേരളത്തിൽ പ്രവർത്തിച്ചു വരുന്നത്


Related Posts