PRAVASI

പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ ജൂലൈ 10 മുതൽ അമേരിക്കയിലെ പെൻസൽവേനിയിൽ

Blog Image

ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ 'ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് '' കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ അമേരിക്കയിലെ  പെൻസൽവേനിയിൽ നടക്കും


ന്യൂയോർക്ക്: ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ 'ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് '' കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ അമേരിക്കയിലെ  പെൻസൽവേനിയിൽ നടക്കും.

 പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ കൺവൻഷൻ സെന്ററിൽ ജൂലൈ 10 ന് കൺവെൻഷൻ ആരംഭിക്കും.
വ്യാഴം - വെള്ളി ദിവസങ്ങളിൽ രാവിലെ 10ന് പൊതുയോഗം ഉച്ചയ്ക്ക് 2 മുതൽ 4 വരെ യുവജന സെമിനാർ ,കുട്ടികൾക്കായുള്ള സെമിനാർ , ശനിയാഴ്ച രാവിലെ 10ന് പൊതുയോഗവും  ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാർഥനയും ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ  എന്നിവ ഉണ്ടായിരിക്കും. 
യുഎസ്, കാനഡ, മെക്സിക്കോ തുടങ്ങി വിവിധയിടങ്ങളിൽ നിന്നും ഇന്ത്യാ ,ഗൾഫ് ,ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തൊളം  ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.  സഭയുടെ ചീഫ് പാസ്റ്റർ, പ്രധാന ശുശ്രൂഷകർ എന്നിവർ  പ്രസംഗിക്കും.  സമാപന ദിവസമായ ജൂലെ 14 ഞായറാഴ്ച രാവിലെ ഒൻപതിന്  ന്യൂയാർക്ക്, ചിക്കാഗോ ,ഡാളസ്, ഹൂസ്റ്റൻ, ഒർലാന്റോ, ഒക്കലഹോമ ,വാഷിംഗ്ടൺ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കൺവൻഷൻ സമാപിക്കും.

Related Posts