LITERATURE

മണിപ്പൂർ ( കവിത )

Blog Image

തെരുവിൽ ചിതറുന്ന
കബന്ധമറ്റ ദേഹികൾ
എങ്ങും കരിഞ്ഞ മാംസത്തിൻ ഗന്ധം
രക്ഷ തേടി ഓടുന്ന മനുഷ്യന്റെ 
ജീവനെ പിന്നിലെത്തി വെട്ടിയരിയുന്ന
ഇരുകാലി മൃഗങ്ങൾ


തെരുവിൽ ചിതറുന്ന
കബന്ധമറ്റ ദേഹികൾ
എങ്ങും കരിഞ്ഞ മാംസത്തിൻ ഗന്ധം
രക്ഷ തേടി ഓടുന്ന മനുഷ്യന്റെ 
ജീവനെ പിന്നിലെത്തി വെട്ടിയരിയുന്ന
ഇരുകാലി മൃഗങ്ങൾ

ചക്രവാളത്തിൻ ചുമപ്പിന്റെ കാരണം
ഭൂമിയിൽ വീണൊഴുകുന്ന ചോരയോ 
കാറ്റിനു പോലും പേറി നടക്കുവാൻ 
ചുടു രക്തത്തിൻ ഗന്ധം മാത്രം 
തെരുവിൽ കിടക്കുന്ന ദേഹിയെയും 
ചുട്ടു കരിക്കുന്ന മത ഭ്രാന്തന്മാർ 

രക്ഷതേടി പായുന്ന അമ്മമാരും 
രക്ഷ നൽകുവാൻ ആരുമില്ലെന്നവരറിയുന്നു
നെഞ്ചിൽ ചേർത്ത് പിടിച്ച തൻ കുഞ്ഞിനും
മുന്നിൽ മരണം പതിയിരിക്കുന്നു

ഒന്നൊഴിയാതെ ചാമ്പലാകുന്ന
പള്ളികൾ 
പാലയാനത്തിന്റെ പാതയിൽ
പിന്നിലെരിയുന്നു സർവ്വസ്വവും 
അട്ടഹസിക്കുന്ന അധികാരചെന്നായ്ക്കൾ

മതഭ്രാന്ത് തലയിൽ നിറ'ഞ്ഞ മനുഷ്യർ
ഇരകൾ തൻ മുഖത്ത് ദൈന്യതയും 
ഗുജറാത്തിലും മണിപ്പൂരിലും കാണ്ടമാലിലും
കാണുന്ന മുഖങ്ങൾ ഒന്ന് തന്നെ

നാരി തൻ ജീവനും
 കുഞ്ഞിനും
അന്ത്യം കുറിക്കുന്ന നീചവംശം 
ശൂലവും ദണ്ഡയും തീപന്തങ്ങളും
കാവിയും പേറി വരുന്നൂ നരഭോജികൾ
മനുഷ്യത്വമേതുമില്ല മനുഷ്യ മൃഗങ്ങൾക്ക്

ഗാന്ധി തൻ നെഞ്ചിൽ തുടക്കമിട്ടു 
ഇന്നലെ ഗുജറാത്തിലും 
ഇന്ന് മണിപ്പൂരിലും പിന്നെഇന്ത്യ മുഴുവനും
തുടരുവാൻ കോപ്പുകൂട്ടുന്നുചാണക്യനും കൂട്ടരും 

ശാന്തിതൻ ഇന്ത്യയെ വാർത്തെടുക്കുവാൻ
കൈകോർത്തിടാം സോദരെ നമുക്ക്
കൈ കോർത്തിടാം

മിനി തോമസ്

Related Posts