PRAVASI

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് തുടങ്ങും

Blog Image

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും


വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോ തോമസ്, സജോ തോണിക്കുഴി, കെ.ജെ.ജോബ്, ബിജു ജോസഫ്, ജോമോൻ ജോസഫ് തുടങ്ങിയവർ  പ്രസംഗിക്കും.  ഇവാ.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനം നിർവ്വഹിക്കും.  പാസ്‌റ്റേഴ്സ് കോൺഫറൻസ്,  വനിതാ സമ്മേളനം , സി.ഇ.എം- സണ്ടേസ്കൂൾ സമ്മേളനം എന്നിവയുണ്ടായിരിക്കും.
ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും. 
മലബാറിലെ ആറ് ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും വിശ്വാസികൾ സംബന്ധിക്കും.

Related Posts