PRAVASI

പുതിയ ദൗത്യവുമായി ഫാ. ജോസഫ് വര്‍ഗീസ് പാക്കിസ്ഥാനിലേക്ക്

Blog Image

മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്‍റെ ഏറ്റവും പുതിയ ദൗത്യം സവിശേഷ ശ്രദ്ധ നേടുന്നു. പാക്കിസ്ഥാനിലേക്ക് ഏപ്രില്‍ 10-ാം തീയതി നടത്തുന്ന യാത്രയാണ് ശ്രദ്ധിക്കപ്പെടുന്നത്


ചിക്കാഗോ: മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്‍റെ ഏറ്റവും പുതിയ ദൗത്യം സവിശേഷ ശ്രദ്ധ നേടുന്നു. പാക്കിസ്ഥാനിലേക്ക് ഏപ്രില്‍ 10-ാം തീയതി നടത്തുന്ന യാത്രയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതാദ്യമാണ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ലിറ്റര്‍ജി പാക്കിസ്ഥാനില്‍ എത്തുന്നത്.
പാക്കിസ്ഥാനിലെ ഹൈദരാബാദിലും സിന്ധിലും 40 കുടുംബങ്ങളെയും പഞ്ചാബിലെ ഫൈസലാബാദില്‍ 30 കുടുംബങ്ങളെയും മാമ്മോദീസ മുക്കുവാന്‍ അച്ചനും സംഘാംഗങ്ങളും പ്ലാന്‍ ചെയ്യുന്നു. സിറിയയില്‍ നിന്നുള്ള അഭിവന്ദ്യ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധിയായി അഭിവന്ദ്യ ജോസഫ് ബാലി മെത്രാപ്പോലീത്ത, ഫാ. ഷമൂണ്‍, ഫാ. ഷസാദ് കോക്കര്‍, റോമസ് സട്ടി എന്നിവരും സംഘത്തിലുണ്ട്.
ഏപ്രില്‍ 12-ന് കറാച്ചിയിലെത്തുന്ന മെത്രാപ്പോലീത്തയെയും അച്ചനെയും കറാച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് ആനയിക്കും. 13-ാം തീയതി ഗോണ്ടല്‍ ഫാം കോത്രിയില്‍ സ്വീകരണം. തുടര്‍ന്ന് പ്രാര്‍ത്ഥനയും ബാപ്റ്റിസവും. ഏപ്രില്‍ 14-ന് ഹൈദരാബാദില്‍ നിന്നുള്ള രണ്ട് പേര്‍ ശെമ്മാശന്മാരായി വാഴിക്കപ്പെടും. വൈകുന്നേരം നടക്കുന്ന ഇന്‍റര്‍ഫെയ്ത്ത് ഹാര്‍മ്മണിയില്‍ കാത്തലിക് ബിഷപ്പുമാരുമായും മുസ്ലിം നേതാക്കന്മാരുമായും പ്രോട്ടസ്റ്റന്‍റ് പാസ്റ്റര്‍മാരുമായുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകള്‍. 16-ന് കറാച്ചിയില്‍ നിന്ന് ഫൈസലാബാദ്, സഹിവാല്‍, ഓക്റ എന്നിവിടങ്ങളിലേക്ക് യാത്ര. 17-ന് സ്വീകരണം, പഞ്ചാബില്‍ നിന്നുള്ളവരെ ശെമ്മാശന്മാരാക്കുന്ന ശുശ്രൂഷ. 18-ന് ലാഹോര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലെബനോനിലേക്ക് മടക്കം.
മതങ്ങള്‍ തമ്മിലും വ്യത്യസ്ത മതപാരമ്പര്യങ്ങള്‍ക്കിടയിലും വ്യക്തിപരമായും സ്ഥാപനപരവുമായ തലങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ്, അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വ്യത്യസ്ത മുഖമാണ്. ഇപ്പോള്‍ സൗത്ത് ഫ്ളോറിഡയിലെ മയാമിയില്‍ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്, ഈവാ സൂസന്‍ വര്‍ഗീസ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (ഐആര്‍എഫ്ടി) അംഗവും ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്സ് സ്കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്റ്റ് പ്രൊഫസറുമാണ് അച്ചന്‍.

Fr Joseph Varghese 

.

Related Posts