കോട്ടയം അരീപറമ്പ് കാലയിൽ അന്നമ്മ വർഗീസ് (75) അന്തരിച്ചു . കൊട്ടാരക്കര താഴേതിൽ പരേതനായ കെ പി വർഗിസിന്റെ ഭാര്യയും,ഐപിസി കോട്ടയം മുൻ ഡിസ്ട്രിക് പ്രസിഡന്റ് പരേതനായ പാസ്റ്റർ ടി പി വർഗീസിന്റെ മകളുമാണ് പരേത. ജെയിംസ് വർഗീസ് ( ഹുസ്റ്റൺ ), ജോയ്‌സ് (ദുബായ് ), പ്രയ്‌സ് (ഓസ്ട്രേലിയ) എന്നിവർ മക്കളും അക്സ,റെനി , സിബി എന്നിവർ മരുമക്കളും ആണ്. കുഞ്ഞുഞ്ഞമ്മ കുര്യൻ,തങ്കമ്മ ബെന്നി, മറിയാമ്മ ജോഹന്നാൻ,മുൻ പി വൈ പി എ ജനറൽ സെക്രട്ടറി സാം പീറ്റർ( ഒറിഗൺ )എന്നിവർ സഹോദരങ്ങളാണ്.
ശവസംസ്കാര ശുശ്രൂഷകൾ അരീപറമ്പ് ഐപിസി ശാലോം സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് 12 മണിയോടെ സമാപിക്കും.
വാർത്ത അയച്ചത് കുര്യൻ ഫിലിപ്പ്