ചിക്കാഗോ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദേവാലയം സംഘടിപ്പിക്കുന്ന
വിശ്വാസോത്സവ യാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇടവകയിലെ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ഈ യാത്രയിൽ പങ്കുകാരാകുന്നു. ഈ വരുന്ന ഏപ്രിൽ 6 ന് ഇൻഡ്യാനയിലെ സെൻറ് ജോൺ ഷ്‌റൈനിൽ കുരിശിൻ്റെ വഴി യാത്രയും തുടർന്ന് ഉല്ലാസയാത്രയും ക്രമീകരിച്ച് വ്യത്യസ്‌തമാക്കുന്നു. ഈ യാത്രയ്ക്ക് ഡി . ആർ. ഇ. സഖറിയാ ചേലക്കൽ, അസിസ്റ്റൻറ് ഡി. ആർ. ഇ. ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട് എന്നിവരുടെ നേത്യത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.