ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക ദൈവാലയ വിശ്വാസപരിശീലന വിഭാഗത്തിൻറെ നേതൃത്വത്തിൽ വിശ്വാസോത്സവ യാത്ര നടത്തി. ഇടവകയിലെ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദ്ധ്യാപകരെയും ഉൾപ്പെടുത്തി വിശ്വാസോത്സവ യാത്ര സംഘടിപ്പിച്ചത്.ഇൻഡ്യാനയിലെ സെൻറ് ജോൺ ഷൈനിലെ കുരിശിൻറെ വഴിയാത്രയും തുടർന്ന് ഉല്ലാസയാത്രയും പ്രത്യേകം ക്രമീകരിച്ച് വ്യത്യസ്ഥമാക്കി ഈ പരുപാടി.ഡി ആർ ഇ സക്കരിയ ചേലക്കൽ അസി.ഡി ആർ ഇ ജോബി ഇത്തിത്തറ,കൊലീൻ കീഴങ്ങാട്ട് എന്നിവരുടെ നേത്യത്വത്തിൽ പരുപാടി സംഘടിപ്പിച്ചത്.വിജ്ജാനപ്രദമായ ഈ പഠനയാത്ര വിശ്വാസപരിശീലനത്തിൻറെ വേറിട്ടൊരു അനുഭവമായി കുട്ടികൾക്ക് മാറി.