ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഫാമിലി എൻറിച്ച്മെന്റ്റ് പ്രോഗ്രാം മെയ് 24 വെള്ളിയാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്നു.
ഫിലോകാലിയ ഫൌണ്ടേഷന്റെ സ്ഥാപകരായ ബ്രദർ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ പങ്കെടുക്കുന്നു.
മോർട്ടൺ ഗ്രോവ് സെന്റ് .മേരീസ് ക്നാനായ ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി എൻറിച്ച്മെന്റ്റ് പ്രോഗ്രാം വിവിധ വിഭാഗങ്ങൾ ആയി ആണ് നടത്തപെടുക. വെള്ളിയാഴ്ച കപ്പിൾസ് ഗൈഡൻസ് ക്ലാസ്സ് പ്രസിദ്ധ പ്രഭാഷകരായ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ നയിക്കും. ദമ്പതികൾക്കായി നടത്തുന്ന ഈ പരിപാടി കുടുംബജീവിതം നയിക്കുന്നവർക്ക് ഒരു മുതൽകൂട്ടായിരിക്കും എന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി അറിയിച്ചു.
12 മുതൽ 17 വയസ്സ് പ്രായമുള്ള കുട്ടികൾക്കായി കിഡ്സ് കോർണർ മെയ് 26 ഞായർ വൈകിട്ട് 4 മണിക്ക് ബ്രദർ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവർ ഉൽഘാടനം ചെയ്യും.
നേരത്തെ തീരുമാനിച്ച തീയതിയിൽ ചില ചെറിയ മാറ്റങ്ങൾ ഉണ്ടായി എന്ന് സംഘാടകർ അറിയിച്ചു.
യുവജനങ്ങൾക്കായുള്ള യൂത്ത് സമ്മിറ്റ് മെയ് 27 തിങ്കൾ രാവിലെ 10 മുതൽ 4 വരെ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടും .ബ്രദർ മരിയോ ജോസഫ് ക്ലാസ്സ് നയിക്കും. സിജെ മാത്യു, സാറ അനിൽ ബോബി ചിറയിൽ എന്നിവർ യൂത്ത് സമ്മിറ്റ് പ്രോഗ്രാം നേതൃത്വം കൊടുക്കുന്നു.ചിക്കാഗോയിൽ മാത്രമല്ല അമേരിക്കയിലുള്ള എല്ലാവരെയും ഈ മെമ്മോറിയൽ ഡേ വീക്കെൻഡി ൽ നടത്തുന്ന ഫാമിലി എൻറിച്ച്മെന്റ്റ് പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ ആയ ആൽവിൻ ഷിക്കോർ,മനോജ് അച്ചേട്ടു,ഫിലിപ്പ് പുത്തൻപുരയിൽ ,ഡോ.സിബിൾ ഫിലിപ്പ്,വിവിഷ് ജേക്കബ് എന്നിവർ അറിയിച്ചു.
എക്യൂമെനിക്കൽ കൗൺസിൽ ദേശിയ സംഘടനകളായ ഫോക്കാനാ ഫോമ മുതലായ എല്ലാ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു.