ചിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധയിനം കലാമത്സരങ്ങള്‍ നടത്തുന്നു. യൂത്ത്ഫെസ്റ്റിവലിന്‍റെ നടത്തിപ്പിനായി ജനറല്‍ കോ-ഓര്‍ഡിനേറ്ററായി ജൂബി വള്ളിക്കളവും കോ-ഓര്‍ഡിനേറ്റേഴ്സായി ആഷ മാത്യു, ഡോ. സ്വര്‍ണ്ണം ചിറമേല്‍, ശ്രീജയ നിഷാന്ത്, ലിന്‍റ ജോളിസ് എന്നിവരെയും ആര്‍വിപി ടോമി എടത്തിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തെരഞ്ഞെടുത്തു.
ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് മെയ് നാലിനാണ് യൂത്ത് ഫെസ്റ്റിവല്‍ നടത്തുന്നത്. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, മലയാളം ഫിലിം സോങ്, ഇംഗ്ലീഷ് സോങ്, ക്ലാസിക്കല്‍ സോങ്, പ്രസംഗം-മലയാളം ആന്‍ഡ് ഇംഗ്ലീഷ്, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്-മിമിക്രി, മോണോ ആക്ട്, സ്റ്റാന്‍ഡ് അപ് കോമഡി, ഫാന്‍സി ഡ്രസ്, സ്പെല്ലിങ് ബീ, മലയാളം കവിതാപാരായണം, പെന്‍സില്‍ ഡ്രോയിങ്, പെയിന്‍റിങ്, ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതാണ്.
ഈ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 8 മുതല്‍ 11 വരെ പുന്‍റാ കാനായില്‍ വെച്ച് നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ലഭിക്കുന്നതാണ്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി നടത്തുന്ന ഈ യൂത്ത് ഫെസ്റ്റിവലില്‍ അവരെ പങ്കെടുപ്പിച്ച് ഇത് വിജയിപ്പിക്കുന്നതിനായി ചിക്കാഗോയിലുള്ള എല്ലാ ഡാന്‍സ് സ്കൂള്‍ ടീച്ചേഴ്സിന്‍റെയും മാതാപിതാക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Juby Vallikalam
Asha Mathew
Dr. Swarnam Chiramel
Sreejaya Nishand
Linta Jollis