ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ജോര്‍ജുകുട്ടി തോമസ് (ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളില്‍) ഫോമയുടെ 2024- 26 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) കമ്മിറ്റി ഐക്യകണ്‌ഠ്യേന പിന്തുണ പ്രഖ്യാപിച്ച് ജോര്‍ജുകുട്ടിയെ എന്‍ഡോഴ്‌സ് ചെയ്തു.
കാല്‍ നൂറ്റാണ്ടായി കല സംഘടനയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും നിലവില്‍ കമ്മിറ്റി അംഗവുമായ ജോര്‍ജുകുട്ടി ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ഫോമയിലും വെസ്‌റ്റേണ്‍ റീജിയനിലും സുപരിചിതനായ ജോര്‍ജുകുട്ടി, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ ചെയര്‍മാനാണ്. ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, പത്തു വര്‍ഷത്തോളമായി ചിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, അഞ്ചു വര്‍ഷമായി ലോസ് ആഞ്ചലസ് ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഓറഞ്ച് സെന്റ് തോമസ് കാത്തലിക് പള്ളി ട്രസ്റ്റി, പാരീഷ് കൗണ്‍സില്‍ അംഗം, വിവിധ ധനശേഖരണ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തനതായ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ORUMA, IEMA എന്നീ സംഘടനകളില്‍ അംഗത്വവും ഉണ്ട്.
കേരള വിദ്യാര്‍്തഥി കോണ്‍ഗ്രസിലൂടെ കോളജ് രാഷ്ട്രീയത്തില്‍ സജീവമായി. യൂണിയന്‍ സെക്രട്ടറിയും ആയിരുന്നു.
കൈസര്‍ പെര്‍മനന്റ് ഹോസ്പിറ്റലില്‍ റേഡിയോളജി ടെക് ആയി ജോലി ചെയ്യുന്നു. കുടുംബ സമേതം ലോസ്ആഞ്ചലസിലെ സെറിറ്റോസില്‍ താമസം. കോട്ടയം ജില്ലയിലെ കുറുപ്പുന്തറ സ്വദേശിയാണ്.
അമേരിക്കയിലുടനീളം വലിയ ഒരു സുഹൃദ്ബന്ധത്തിന്റെ ഉടമയായ ജോര്‍ജുകുട്ടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി കല സെക്രട്ടറി സണ്ണി നടുവിലേക്കുറ്റ് അറിയിച്ചു.
ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളി