മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്മ്യൂണിറ്റി ഹൂസ്റ്റൺ 2024 ഏപ്രിൽ മാസം ഏഴാം തീയതി വൈകുന്നേരം നാല് മണിക്ക് സ്റ്റാഫ്‌ഫോർഡ് സിവിക് സെൻ്ററിൽ വച്ച് നടത്തുന്ന കലാഞ്ജലി 2024 എന്ന പരിപാടിയിലേക്ക് എല്ലാ അംഗങ്ങളേയും സുഹൃത്തുക്കളെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നൃത്തം, സ്‌കിറ്റുകൾ, സംഗീത പരിപാടികൾ കൂടാതെ മായാളി അസോസിയേഷൻ ഓഫ് ആലിയാന കമ്യുണിറ്റി യിൽ നിന്ന് പ്രാഗൽഭ്യമുള്ള കലാകാരന്മാർ തയ്യാറാക്കുകയും അവതരിപ്പിക്കുന്നതുമായ വർണാഭമായ കലാപരിപാടികൾ എന്നിവയുo ഉണ്ടായിരിക്കും. സംസ്കാരങ്ങൾ കൂടിച്ചേരുകയും പാരമ്പര്യങ്ങൾ ജീവസുറ്റതാകുകയും ചെയ്യുന്ന ഒരു ആഴത്തിലുള്ള വർണാഭമായ ദൃശ്യവിരുന്നിന്റെ മാസ്മരിക അനുഭവത്തിനായി ഞങ്ങളോടൊപ്പം ഒത്തു ചെരുവാനും അഭ്യർത്ഥിക്കുന്നു. തദവസരത്തിൽ രുചി ഭേദങ്ങളുടെ ഒരു മാസ്മരിക ലോകവും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പ്രസിഡന്റ് : സ്വീറ്റി സ്കറിയ (609 529 9947)
സെക്രട്ടറി: റോബി എബ്രഹാം ( 832 606 9745 )
ട്രഷറാർ : ടീന മാത്യുസ് (832 657 4337 )
വാർത്ത അയച്ചത്: ശങ്കരൻകുട്ടി