ഡാളസ്: ഐ.പി.സി മിഡ്വെസ്റ്റ് റീജിയന്‍റെ ഫാമിലി ആന്‍ഡ് ലീഡര്‍ഷിപ് സെമിനാര്‍ ഏപ്രില്‍ 13-ന് രാവിലെ 9.30 മുതല്‍ 12 വരെ ഡാളസിലുള്ള ഐ.പി.സി ഹെബ്രോനില്‍ വെച്ച് നടക്കും. ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്‍റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ് ഐപിസി മിഡ്വെസ്റ്റ് റീജിയന്‍.
റവ.ഡോ. കെ.ജി. ജോസ് മുഖ്യ പ്രഭാഷകനായി എത്തിച്ചേരും. പഴയനിയമത്തില്‍ ഗവേഷണപഠനം നടത്തിയ റവ. ജോസ് ലീഡര്‍ഷിപ് സെമിനാര്‍ നടത്തും.
ഐപിസി മിഡ്വെസ്റ്റ് റീജിയന്‍റെ പ്രസിഡണ്ട് പാസ്റ്റര്‍ ഷിബു തോമസ്, വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ ജെയിംസ് ഏബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ കെ.വി. തോമസ്, ജോയിന്‍റ് സെക്രട്ടറി ഫിന്നി സാം, ജോഷല്‍ ഡാനിയേല്‍ ട്രഷറര്‍, ഫിന്നി രാജു ഹൂസ്റ്റണ്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ഈ റീജിയന് നേതൃത്വം നല്കുന്നു.
ഐപിസി ഹെബ്രോന്‍ ഡാളസിന്‍റെ വിലാസം: 1751 ണമഹഹ ടൃലേലേ, ഏമൃഹമിറ, ഠലഃമെ 75041. കൂടുതല്‍ വിവരങ്ങള്‍ക്ക് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഫിന്നി രാജുവുമായി ബന്ധപ്പെടുക.