ചിക്കാഗോ: ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം എം വി എബ്രഹാം ( അനിയൻ കുഞ്ഞ് 73) നിര്യാതനായി. കടമ്മനിട്ട മുളന്തറ കുടുംബാംഗമാണ്. ഇന്ത്യൻ എയർഫോഴ്സിലെ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു പരേതൻ . ഭാര്യ ആൻ എബ്രഹാം (മോളി). സ്റ്റാൻലി എബ്രഹാം, കാതറിൻ ബാബു, മൈക്കിൾ സാജൻ എബ്രഹാം എന്നിവരാണ് മക്കൾ. സ്മിജ എബ്രഹാം, അലക്സ് ബാബു എന്നിവർ മരുമക്കളും ഈത്തൻ, ജന,സിയ, സെറീന, മേസൺ എന്നിവർ കൊച്ചുമക്കളും ആണ്.
എം വി ജോർജ് , സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ സാമുവൽ എന്നിവർ സഹോദരങ്ങൾ ആണ്.
ശവസംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 5 വെള്ളിയാഴ്ച വൈകിട്ടു 5 മണി മുതൽ 8 വരെയും ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെയും മൗണ്ട് പ്രൊസ്പെക്ടിലുള്ള സയോൻ ചർച്ചിൽ വെച്ച് നടക്കും. തുടർന്ന് ഡെസ്പ്ലൈൻസിലുള്ള ഓൾ സെയ്ന്റ്സ് സെമിത്തെരിയിൽ 12.30ന് ശവസംസ്കാരം നടക്കും
കൂടുതൽ വിവരങ്ങൾക്ക് 331 8714165.
വാർത്ത അയച്ചത് :കുര്യൻ ഫിലിപ്പ്
=================================
എം വി എബ്രഹാം