മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ മാര്‍ച്ച് 23-ാം തീയതി ശനിയാഴ്ച ധ്യാന യോഗവും 24-ാം തീയതി ഓശാന പെരുന്നാളും നടത്തി. 2 Chronicles 7:14നെ ആസ്പദമാക്കി റവ.ഫാ. ജെയിംസ് മുളന്താനം വചന ശുശ്രൂഷ നടത്തി. നമുക്ക് ഇന്ന് വേണ്ട നാല് കാര്യങ്ങളാണെന്ന് ഈ വേദവാക്യത്തെ ഉദ്ധരിച്ച് ജയിംസ് അച്ചന് പറഞ്ഞു. (1). Humility- സമര്പ്പണത്തോടുകൂടിയ ജീവിതം (2) Prayer - നിരന്തരമായി പ്രാര്‍ത്ഥിക്കുന്ന ജീവിതം (3) Seeking God- ദൈവത്തെ അന്വേഷിക്കുക, (4) Repentence- പാപബോധം, അനുതാപം.വചന ശുശ്രൂഷകള്‍ക്ക് ശേഷം വികാരി റവ.ഫാ. മാര്ട്ടിന് ബാബു, വെരി റവ. വി.എം. തോമസ് കോര്‍എപ്പിസ്കോപ്പ, ജയിംസ് അച്ചന് എന്നിവര്‍ ഒരുങ്ങി വന്ന എല്ലാ വിശ്വാസികളേയും കുമ്പസാരിപ്പിച്ചു. ഗാനശുശ്രൂഷകള്‍ക്ക് പ്രിന്‍സ് ജോണും, സജി സ്കറിയയും നേതൃത്വം നല്കി. ഗാനങ്ങള്‍ വളരെയേറെ ഇമ്പകരവും, ശ്രുതി മധുരവുമായിരുന്നു. ഓശാന പെരുന്നാളിന് ജയിംസ് അച്ചന് വി. കുര്‍ബാന അര്‍പ്പിക്കുകയും പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തുകയും ചെയ്തു,