PRAVASI

യോമോദ് ഡി മസ് മൂർ സംഗീത നാടക ദൃശ്യാവിഷ്ക്കാരം ഏപ്രിൽ 6 ശനിയാഴ്ച ഡാളസിൽ

Blog Image

ഡാളസ് : യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്ക്കാരം ഏപ്രിൽ 6 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ  (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു.

മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിൽപ്പെട്ട സെന്റർ - എ, ഡിഎസ്എംസി സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡാളസിലെ മാർത്തോമ്മാ ദേവാലയങ്ങളിലെ ഏകദേശം 100 ൽ പരം ഗായക സംഘാഗങ്ങളും, കലാകാരന്മാരും  ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്ക്കാരമാണ് യോമോദ് ഡി മസ് മൂർ.

നസ്രായനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പിന്റെ കഥയാണ് സങ്കീർത്തനങ്ങളുടെ ദിവസം എന്ന ഈ സംഗീത നാടക ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. എബ്രഹാം തോമസ്,  സെന്റർ സെക്രട്ടറി സഖറിയ മാത്യു (സുനു ), ക്വയർ കോർഡിനേറ്റർ ആരോൺ എബ്രഹാം, ട്രഷറാർ ഈപ്പൻ വർഗീസ് (റോയ് ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്.

ഏപ്രിൽ 6 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വെച്ച് പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.