ജവഹര്‍ലാല്‍ നെഹ്‌റു, അംബേദ്ക്കര്‍ എന്നിവരുടെ ജീവചരിത്രമെഴുതിയതിന് പിന്നാലെ ഡോ. ശശി തരൂര്‍ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രമെഴുതുന്നു. നിയമസഭയിലെ പുസ്തക മേളക്കിടയിലാണ് തരൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടേയും ആദ്യ നിയമമന്ത്രിയുടേയും ജീവചരിത്രമെഴുതിയ മാതൃകയില്‍ ഗുരുദേവനെക്കുറിച്ച് ഒരു ലഘു ചരിത്രമാണ് എഴുതുന്നത്.
ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യ വിപ്ലവത്തെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ സ്‌നേഹിക്കാനും ആദരിക്കാനും കോടിക്കണക്കിന് ആള്‍ക്കാരുണ്ട്. പക്ഷേ അദ്ദേഹത്തെക്കുറിച്ച് ശിവഗിരി ആശ്രമം ഇറക്കുന്ന പുസ്തകങ്ങള്‍ ഒഴികെ ഇംഗ്ലീഷ് ഭാഷയിലോ, ഹിന്ദിയിലോ, മറ്റു ഭാഷകളിലോ പുസ്തകങ്ങളില്ല. ഗുരുദേവനെ കുറിച്ച് റിസര്‍ച്ച് ചെയ്തു കൊണ്ടിരിക്കയാണ്. ഗഹനമായ വായനയും തുടരുകയാണെും തരൂര്‍ വെളിപ്പെടുത്തി.
തൊട്ടുകൂടായ്മക്കും ജാതി വ്യവസ്ഥക്കുമെതിരായി ഗുരു നടത്തിയ കുരിശുയുദ്ധമാണ് നാടിനെ മാറ്റി മറിച്ചത്. ഈ ചരിത്ര സത്യങ്ങള്‍ പുറത്തുകൊണ്ടു വരാനാണ് പുസ്തക രചന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.