PRAVASI

ലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസ്സിൽ ഊഷ്മള സ്വീകരണം നൽകി

Blog Image

ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊഷ്മളമായ സ്വീകരണം നല്‍കി  ഏപ്രിൽ 3 ബുധനാഴ്ചയാണ് സ്വീകരണം ഒരുക്കിയത് .രാവിലെ 10 മണിക്ക് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസ്  ഷോ റൂമിന് മുൻവശം  അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ  എത്തിച്ചേർന്ന സിനാനെ  എതിരേൽക്കുവാൻ ഡാളസ്  ഫോർത്തവർത്ത മെട്രോപ്ലെക്സിനിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു .

സിനാന്റെ സാഹസികത നിറഞ്ഞ യാത്രയുടെ  അമേരിക്കയിലെ പ്രധാന സ്‌പോണ്‍സര്‍ ജോയ് ആലുക്കാസിനെ പ്രതിനിധീകരിച്ചു ഫറാഹ് സ്വാഗതം ആശംസിച്ചു . തുടർന്ന് സിനാൻ തന്റെ യാത്രയുടെ ലക്ഷ്യങ്ങളെ ക്കുറിച്ചു വിശദീകരിച്ചു. കൂടിയിരുന്നവരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു സിനാൻ മറുപടി നൽകി  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് , ഡാളസ്സിലെ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു  
യൂത്ത് ഓഫ് ഡാളസ് ക്ലബ്ബ്:  ജിജി പി.സ്കറിയ & ബിജോയ് ബാബു, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ: (പ്രസിഡൻ്റ് . പി.സി. മാത്യു, ഇന്ത്യൻ പ്രസ് ക്ലബ്:ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ്  ശ്രീ. സണ്ണി മാളിയേക്കൽ ,സുരബി റേഡിയോ: ശ്രീമതി അവന്തികയും രുചിറും,ഫൺ ഏഷ്യആൻഡ് ടീം സ്വാതി., ഇസ്ലാമിക് സെൻ്റർ ഓഫ് ഫ്രിസ്കോ: ഷൂറയും ബോർഡ് അംഗവും ശ്രീ. ഫാറൂഖ് ,ഇന്ത്യൻ ലയൺ ക്ലബ്:മുൻ പ്രസിഡൻ്റ്
 ശ്രീ. ജോർജ്ജ് അഗസ്റ്റിൻ, ഡോൾഫിൻ ഡിജിറ്റൽ പരസ്യ കമ്പനി: മിസ്റ്റർ ജോസി, ലോസൺ ട്രാവൽസ്: മിസ്റ്റർ ബിജു തോമസ്, മല്ലിഗ കന്നഡ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ്: മീഡിയ റിപ്പോർട്ടർ : ശ്രീ. പി.പി. ചെറിയാൻ,സാം മാത്യു പവർ വിഷൻ  ,ഷിജു എബ്രഹാം, പ്രസാദ് തിയോടിക്കൽ,പ്രൊവിഷൻ ടി വി  അനന്ത് കുമാർ,റോബിൻ , ജിപ്സൺ (ജോയ് ആലുക്കാസ്)തുട്ങ്ങിയവർ സിനാണ് ആശംസകൾ അറിയിച്ചു  ജിജി പി.സ്കറിയ,പി.സി. മാത്യു എന്നിവർ മൊമെന്റൊകൾ നൽകി ആദരിച്ചു

 ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏപ്രിൽ 12, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷാരോൺ ഇവൻ്റ് സെൻ്റർ മെസ്‌ക്വിറ്റിൽ ഒരു സംഗീത കച്ചേരി നടത്തുണുംടെന്നും  ജോയ്ആലുക്കാസ്  ഇവൻ്റ് സ്പോൺസർ ആണെന്നും എല്ലാവരുടേയും  പിന്തുണ അഭ്യർത്ഥിക്കുന്നതായും പ്രോഗ്രാം കോർഡിനേറ്റർ സിജു വി ജോർജ്  അറിയിച്ചു

കര്‍ണ്ണാടകയിലെ മംഗലാപുരത്തു നിന്നുള്ള ആര്‍ക്കിടെക്റ്റായ മുഹമ്മദ് സിനാന്‍ 70-ലധികം രാജ്യങ്ങളാണ് കാറില്‍ സന്ദര്‍ശിക്കുന്നത്. യു എസില്‍ ന്യൂയോര്‍ക്കും ന്യൂജേഴ്സിയും സന്ദര്‍ശിച്ച അദ്ദേഹം ന്യൂജേഴ്സിയിലെ എഡിസണിലുള്ള ജോയ് ആലുക്കാസ് സ്റ്റോറില്‍ സ്വീകരണം സംഘടിപ്പിച്ചു. ഈസ്റ്റ് കോസ്റ്റില്‍ നിന്നാണ് സിനാന്‍ ചിക്കാഗോയിലെത്തിയത്. തുടര്‍ന്ന് ജോര്‍ജിയയിലെ അറ്റ്‌ലാന്റ, ഫ്‌ളോറിഡ കീ വെസ്റ്റ്, ഡാളസ്, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ തുടങ്ങിയവ സന്ദര്‍ശിക്കും.

തുടര്‍ന്ന് ഓസ്ട്രേലിയയിലേക്കും മലേഷ്യയിലേക്കും സഞ്ചരിക്കുന്ന അദ്ദേഹം ജൂലൈയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത് 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.