അറ്റ്ലാന്റയിലെ ക്നാനായ കൂട്ടായ്മയായ "ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ" KCAG യുടെ രജതജൂബിലി ആഘോഷങ്ങളുടെ "ഗ്രാൻഡ് ഫിനാലെ" ഗ്രേസ് ന്യൂഹോപ്പ് ഓഡിറ്റോറിയത്തിൽ വച്ച് നവംബര് 2 ന് അതിഗംഭീരമായി അരങ്ങേറുകയുണ്ടായി
അറ്റ്ലാന്റയിലെ ക്നാനായ കൂട്ടായ്മയായ "ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ" KCAG യുടെ രജതജൂബിലി ആഘോഷങ്ങളുടെ "ഗ്രാൻഡ് ഫിനാലെ" ഗ്രേസ് ന്യൂഹോപ്പ് ഓഡിറ്റോറിയത്തിൽ വച്ച് നവംബര് 2 ന് അതിഗംഭീരമായി അരങ്ങേറുകയുണ്ടായി .
താലപ്പൊലിയും , ചെണ്ടമേളങ്ങളും, ചീറിങ് ഗ്രൂപ്പിന്റെ അകമ്പടിയോടെ ആനയിക്കപ്പെട്ട രമേശ് ബാബു ലക്ഷ്മണൻ, കോൺസൽ ജനറൽ, ആഘോഷത്തിന് മുഖ്യ അഥിതി ആയി വരുകയും, ഹ്യൂസ്റ്റനിൽനിന്നും മേയർ റോബിൻ ഏലക്കാട്ട്, ചിക്കാഗോയിൽനിന്ന് KCCNA പ്രസിഡണ്ട് ഷാജി എടാട്ട്, വാൾട്ടൻ കൗണ്ടി ചെയർമാൻ ഓഫ് കമ്മീഷണേഴ്‌സ് ഡേവിഡ് തോംപ്സൺ, മുൻ KCCNA & ഫോമാ പ്രസിഡൻ്റ് ബേബി ജോൺ ഊരാളിൽ, അറ്റ്ലാന്റാ തിരുക്കുടുംബ വികാരിയും, KCAG ആന്മീയ ഗുരുവായ ഫാ.ജോസഫ് ചിറപ്പുറം അവർകളെയും യോഗത്തിലേക്ക് ആനയിക്കപ്പെട്ടു.
നമ്മുടെ പൂർവ പിതാക്കൻമാർ കൈമാറിയ പാരമ്പര്യവും ക്രിസ്തീയ വിശ്വാസവും , വംശശുദ്ധിയും, പൈതൃകവും ഇപ്പോഴും കാത്തു സൂക്ഷിക്കുവാൻ , KCAG എന്ന ഈ കൂട്ടായ്മ ഒത്തിരി പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഡൊമിനിക് ചാക്കോനാൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി.
രജത ജൂബിലി പരിപാടികൾക്ക് നേതൃത്ത്വം നൽകിയ ചെയർമാൻ ഓഫ് ജൂബിലി കമ്മിറ്റി, ബിജു തുരുത്തുമാലിൽ യോഗത്തിൽ ഏവരെയും സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് ടോമി വലിച്ചിറ നന്ദി അർപ്പിക്കുകയും ചെയ്തു. യോഗത്തിനു എം സി ആയി തോമസ് വെള്ളാപ്പള്ളിയും, പൗർണമി വെങ്ങളിലും നല്ല പ്രകടനം കാഴ്ച വെച്ചു.
തുടർന്നു നടന്ന ആദരവ് ചടങ്ങിൽ ആത്യമായി, ചക്കാലപ്പടവിൽ ലൂക്കോസ് ചേട്ടന് "KNANAYA PATRIOTIC CITIZEN AWARD നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ നമ്മുടെ സമുദായത്തിനോടുള്ള സ്നേഹവും, KCAG ക്ക് ചെയ്ത സംഭാവനകളും എടുത്തു പറഞ്ഞു, നിറഞ്ഞ സദസ് ഏണീറ്റ് നിന്ന് കൈ അടിച്ച ജനം വൈകാരികമായി. പിന്നീട് മുൻ പ്രസിഡൻറ്മാരെയും, ആദ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, മുതിർന്നവരെയും, മുൻ വിമൻസ് ഫോറം പ്രസിഡൻറ്മാരെയും പൊന്നാട ഇട്ടു മുഖ്യ അതിഥികൾ ആദരിച്ചു. വളരെ അർത്ഥവത്തായി നടത്തിയ ഈ ചടങ്ങിന് സെക്രട്ടറി ബിജു വെള്ളാപ്പള്ളിക്കുഴിയും, ഫിനാൻസ് കൺവീനർ ടോമി കൂട്ടകൈതയും, വിമൻസ് ഫോറം പ്രസിഡന്റ്, മിനി അത്തിമറ്റത്തിലും നേതൃത്വം നൽകി.
തുടർന്ന് നടന്ന അതിമനോഹരമായ കലാപരിപാടികൾ കരഘോഷങ്ങൾ മുഴക്കി നിറഞ്ഞ സദസ് അഭിനന്ദിച്ചു. വിമൻസ് ഫോറത്തിന്റെ സ്വാഗത നൃത്തവും , കുട്ടികളുടെ മാർഗംകളിയും, KCYL കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, യുവജനവേദിയുടെ അടിപൊളി ഡാൻസും, ഭരതനാട്യം , കലാശക്കൊട്ടും എല്ലാം ആവേശഭരിതമായിരുന്നു. കലാപരിപാടികൾക്ക് ജെയിംസ് കല്ലറക്കാനിയും, ജ്യോതി ഇറനക്കലും അവതാരകരായിരുന്നു.
എല്ലാത്തിനും മേലെ "Mr & Mrs ഇട്ടിയച്ചൻ ഇൻ അറ്റ്ലാന്റ" എന്ന നാടകം അതി ശ്രദ്ധേയമായി. ചിക്കാഗോയിൽ നിന്നും വന്ന സജി മാലിത്തുരുത്തേൽ , കേരളത്തിൽനിന്ന് വന്ന സിനി ആര്ടിസ്റ് സാബു തിരുവല്ലയും നല്ല പാട്ടുകളും,കോമഡി സീനുകളും അവതരിപ്പിച്ച് കലാവിരുന്നിനു കൊഴുപ്പേറ്റി.
പുത്തൻപുര ജസ്‌റ്റിന്റെ നേതൃത്ത്വത്തിൽ നൽകിയ അതിസ്വാദിഷ്ട്ടമേറിയ വിരുന്നിനോട് ആരംഭിച്ച രജത ജൂബിലി ആഘോഷം വൈകുന്നേരം 5 മണിയോടെ പര്യാവസാനിക്കുമ്പോൾ അറ്റ്ലാന്റയിലെ ക്നാനായ കൂട്ടായ്മായയുടെ ഐക്യവും , തീഷ്ണതയും എടുത്തു കാട്ടി പര്യവസാനിച്ചു.