പുണ്ട കാനയിൽ നടക്കുന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) എട്ടാമത് അന്തർദ്ദേശീയ കൺവെൻഷന് ഉജ്ജ്വല തുടക്കം.ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്‌ഘാടനം ചെയ്തു .മലയാളി സമൂഹത്തിനു എക്കാലവും അഭിമാനിക്കാവുന്ന സംഘടനാ മികവാണ് ഫോമാ കൺവെൻഷനിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു
ചിക്കാഗോ : പുണ്ട കാനയിൽ നടക്കുന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) എട്ടാമത് അന്തർദ്ദേശീയ കൺവെൻഷന് ഉജ്ജ്വല തുടക്കം.ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്‌ഘാടനം ചെയ്തു .മലയാളി സമൂഹത്തിനു എക്കാലവും അഭിമാനിക്കാവുന്ന സംഘടനാ മികവാണ് ഫോമാ കൺവെൻഷനിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു .
വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളെ സഹായിക്കുവാൻ തീരുമാനമെടുത്തുകൊണ്ടാണ് കൺവെൻഷന് തുടക്കമായത് .ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.വയനാടിന് അടിയന്തിര സഹായം നൽകുന്നതിനും പുനർനിർമ്മാണ ശ്രമങ്ങൾക്കായും ഫോമാ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായി അദ്ദേഹം പറഞ്ഞു . “വയനാടിനോരു കൈത്താങ്ങ്” എന്ന പേരിലുള്ള ഒരു പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ പദ്ധതി, ദുരിതബാധിതർക്കായുള്ള അവശ്യവസ്തുക്കളും ധനസഹായവും പുനർനിർമ്മാണത്തിനായുള്ള വിഭവങ്ങളും നൽകുന്നതിന് കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുവർഷക്കാലം ഫോമയുടെ പ്രവർത്തനങ്ങൾക്ക് സഹായിച്ച എല്ലാവർക്കും ഡോ.ജേക്കബ് തോമസ് നന്ദി രേഖപ്പെടുത്തി .
വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുവാൻ ഫോമാ വീടുകൾ നിർമ്മിക്കുന്നതോടൊപ്പം തന്നെ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മുൻ മന്ത്രി അഡ്വ .മോൻസ് ജോസഫ് എം എൽ എ അഭ്യർത്ഥിച്ചു .ഫോമാ പദ്ധതിരേഖയുടെയും,അക്ഷര കേരളം മാസികയുടെയും പ്രകാശനം അദ്ദേഹം നിർവ്വഹിച്ചു . .ഫോമാ പ്രവർത്തനങ്ങളുടെ മാർഗ രേഖ ജനറൽ സെക്രട്ടറി ഓജസ് ജോൺ അവതരിപ്പിച്ചു .മുൻ ഡി ജി പി ടോമിൻ തച്ചങ്കരി ,റെവ.ഡോ.പോൾ പൂവത്തുങ്കൽ ,സാജ് ഗ്രൂപ്പ് ചെയർമാൻ സാജൻ വർഗീസ് ,ചലച്ചിത്ര സംവിധായകൻ കെ മധു,ചലച്ചിത്ര സീരിയൽ താരം സാസ്വിക ,ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,ജോ.സെക്രട്ടറി ഡോ.ജെയ്‌മോൾ ശ്രീധർ ,ജോ.ട്രെഷറർ ജെയിംസ് ജോർജ്,എന്നിവർ പ്രസംഗിച്ചു.കൺവെൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ സ്വാഗതവും ,ഫോമാ ട്രഷറാർ ബിജു തോണിക്കടവിൽ നന്ദിയും പറഞ്ഞു .ഉത്‌ഘാടന സമ്മേളനത്തിന് മുന്നോടിയായി വർണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു .ലിസ് ആയിരുന്നു പ്രോഗ്രാം എം സി .