മലയാളത്തിൽ നിന്നും പുറപ്പെട്ട ഏതെങ്കിലും ഒരു നടനെയോ നടിയെയോ വച്ച് ഇങ്ങനെയൊന്നു നെറ്റ്ഫ്ലിക്സ് ഇതുവരെ ആലോചിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചാൽ അത്തരമൊരു സിംഹാസനത്തിൽ എത്തിപ്പെട്ട ഒരേയൊരു മലയാളി ആണ് നയൻതാര.
മലയാളത്തിൽ നിന്നും പുറപ്പെട്ട ഏതെങ്കിലും ഒരു നടനെയോ നടിയെയോ വച്ച് ഇങ്ങനെയൊന്നു നെറ്റ്ഫ്ലിക്സ് ഇതുവരെ ആലോചിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചാൽ അത്തരമൊരു സിംഹാസനത്തിൽ എത്തിപ്പെട്ട ഒരേയൊരു മലയാളി ആണ് നയൻതാര. അതിനു പിന്നിൽ കച്ചവടം ഉണ്ടായിരിക്കാം, അതിൽ നെറ്റ്ഫ്ലിക്സിനും നയൻതാരക്കും പങ്കുണ്ടായിരിക്കാം. എന്നാൽ, അത്തരമൊരു കച്ചവട സാധ്യതയിലേക്കുള്ള നയൻതാര എന്ന ബ്രാൻഡിന്റെ വളർച്ചക്കു പിന്നിൽ അവരുടെ നിശ്ചയമുണ്ട്. അവർക്കുള്ളിലാണ് അങ്ങനെയൊരു സിംഹാസനം ആദ്യമായി പണികഴിക്കപ്പെട്ടത്. തനിക്കു ചുറ്റുമുള്ള ലോകത്തെ അതിനു പാകപ്പെടുത്തി എടുത്തതിനു പിന്നിൽ തോൽക്കാൻ തയ്യാറല്ലാത്ത അവരുടെ മനസ്സുണ്ട്, മനഃശക്തിയുണ്ട്.
യഷ് ചോപ്ര, ഷാരൂഖ് ഖാൻ, രാജമൗലി- ഇവർക്കു ശേഷമുള്ള നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയിലെ ഇന്ത്യൻ ചലച്ചിത്ര സാന്നിധ്യമാണ് നയൻതാര. എന്നുപറഞ്ഞാൽ നാൽപതു വയസ്സിനുള്ളിൽ അവർ സൃഷ്ടിച്ചെടുത്ത കച്ചവട മൂല്യത്തിന്റെ മികവു കൊണ്ടാണ് അതു സംഭവിക്കുന്നത്. നമ്മുടെ തിരുവല്ലയിൽ ജീവിച്ച കോട്ടയത്തെ ഒരു കോളേജിൽ പഠിക്കാൻ പൊയ്ക്കൊണ്ടിരുന്ന ഒരു പെങ്കൊച്ച് വീണും എഴുന്നേറ്റും എത്തിച്ചേർന്ന ഉയരമാണത്. വീണുപോകാവുന്ന ഇടർച്ചകളിൽ നിന്നും ഉയിർത്തെഴുന്നേറ്റുവന്ന ഉയരമാണ്. പൊട്ടിപ്പൊളിഞ്ഞു പോകുമായിരുന്ന ഒരു ജീവിതത്തെ അവർ എത്ര തിളക്കത്തോടെയാണ് താരങ്ങളുടെ ഇടയിൽ എത്തിച്ചത്.
ഇച്ഛകൊണ്ടു തിരിച്ചു നടന്ന ഒരാളെ ഈ ഡോക്യൂമെന്ററിയിൽ കാണാം. ഒരാളു പോലും എന്നോടു ചോദിച്ചില്ല എന്നു പലതവണ നയൻതാര പറയുന്നുണ്ട്. വീഴ്ചയുടെ നിമിഷങ്ങളിൽ ഒറ്റക്ക് ആയിരുന്നു എന്നു ആവർത്തിക്കുന്നുണ്ട്. സ്വന്തം ജീവിതം കാണിച്ചു കൊടുത്തു അതിനെക്കുറിച്ചു കണ്ടും കേട്ടും അറിഞ്ഞും മാത്രം ജീവിക്കാൻ കഴിയുന്ന ഒരു ലോകം സൃഷ്ടിച്ചു വിജയിക്കുമെന്നു തീരുമാനിച്ച നിമിഷത്തെ കുറിച്ചു പറയുമ്പോൾ ഒരു മലയാളി എന്നനിലയിൽ മാത്രമല്ല മനുഷ്യനെന്ന നിലയിലും രോമാഞ്ചം വരും.
അങ്ങനെ ഒന്നും ആർക്കും തോൽപ്പിച്ചു കളയാവുന്ന ഒന്നല്ല ജീവിതമെന്നും ആകാശങ്ങൾ പിന്നെയും ബാക്കിയുണ്ടെന്നും അവിടെ നക്ഷത്ര സിംഹാസനങ്ങൾ ഉണ്ടെന്നും അതിനു ഞങ്ങളും അവകാശികളാണെന്നും ഒരു പെണ്ണ് കസേര വലിച്ചിട്ടു കാണിച്ചു തരുമ്പോൾ അതിനു മുന്നിലിരുന്നു അന്തംവിടുന്നത് തന്നെയൊരു ഇതാണ്