PRAVASI

സിനിമകാണാനിറങ്ങിയത് മരണത്തിലേക്ക് ; കനത്തമഴയിൽ കാഴ്ചമങ്ങിയത് അപകടകാരണമെന്ന് നിഗമനം

Blog Image
ദേശീയപാതയിൽ ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെകാഴ്ച അവ്യക്തമായതും റോഡിൽ നിന്ന് വാഹനം തെന്നി മാറിയതും ആണെന്ന് നിഗമനം. ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെയും എംവിഡിയുടെയും നിഗമനം.ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടായത്.

പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ ,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് അഫ്സൽ ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചേർത്തല സ്വദേശി കൃഷ്ണദേവ് , കൊല്ലം ചവറ സ്വദേശി മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി സ്വദേശി ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര സ്വദേശി ഗൗരി ശങ്കർ, ആലപ്പുഴ എടത്വ സ്വദേശി ആൽവിൻ ജോർജ് ,ഷെയിൻ ഡെൻസ്റ്റൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആനന്ദ് മനുവിന്‍റെയും, ആൻവിൻ ജോർജിന്റെയും നില ഗുരുതരമാണ്. പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.11 പേരായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ എംബിബിഎസ് വിദ്യാർത്ഥികളാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.