PRAVASI

ഡാളസ് സീയോൻ ചർച്ചിലെ സംഗീത സന്ധ്യ അവിസ്മരണീയമായി

Blog Image
ഡാളസ് സീയോൻ ചർച്ചിൽ ഒക്ടോബർ 27 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച മ്യൂസിക്കൽ കോൺസെർട് അവതരണ പുതുമയിലും ,വാദ്യോപകരണ പിന്തുണയിലും അവിസ്മരണീയ അനുഭവമായി .

റിച്ചാർഡ്സൺ(ഡാളസ്) : ഡാളസ് സീയോൻ ചർച്ചിൽ ഒക്ടോബർ 27 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച മ്യൂസിക്കൽ കോൺസെർട് അവതരണ പുതുമയിലും ,വാദ്യോപകരണ പിന്തുണയിലും അവിസ്മരണീയ അനുഭവമായി .

കേരളത്തിൽ നിന്നും ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ് ,ദീപ ഫ്രാൻസിസ് എന്നിവർ കാതിനും മനസ്സിനും കുളിർമയേകി ആലപിച്ച ഗാനങ്ങൾ സംഗീതാസ്വാദകരുടെ പ്രത്യേകാ പ്രശംസ പിടിച്ചു പറ്റി പാസ്റ്റർ ജസ്റ്റിൻ വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ഗാന സന്ധ്യക്കു തുടക്കം കുറിച്ചു പ്രോഗ്രാം ക്രോഡിനേറ്റർ സിജു വി ജോർജ് ഗായകരെയും അതിഥികളെയും പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

 25 വർഷത്തിലേ റെയായി തെന്നിന്ത്യൻ മലയാളി ജനക്കൂട്ടത്തിൻ്റെ ഹൃദയം കവർന്ന ഐതിഹാസിക ഗായകനും നിരവധി മലയാളം സിനിമകൾക്കും ആൽബങ്ങൾക്കും ക്രിസ്ത്യൻ ഗാനങ്ങൾക്കും ഉൾപ്പെടെ 3500 ഓളം ഗാനങ്ങൾ സംഭാവന നൽകുകയും ചെയ്ത നല്ല ഗാനരചയിതാവ് കൂടിയായ വിൽസ്വരാജിന്റെ സെമി ക്ലാസിക്കൽ ഉൾപ്പെടെയുള്ള ഗാനങ്ങൾ ആസ്വദിക്കുന്നതിനു ഡാളസ് ഫോട്ടവര്ത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി സംഗീതാസ്വാദകർ റിച്ചാർഡ്സണിലുള്ള ചർച്ചിൽ എത്തിച്ചേർന്നിരുന്നു

സാംസൺ ,.വിജു ചെറിയാൻ ,യു കെയിൽ നിന്നും എത്തിച്ചേർന്ന വാദ്യ താള വിദഗ്ധൻ ജോയ് തോമസ്,പാസ്റ്റർ ബിജു ഡാനിയേൽ ,സി പി ടോണി തുടങ്ങിയവരും ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ ,ഗാർലാൻഡ് മേയറോൾ സ്ഥാനാർഥി പി സി മാത്യു ,എക്സ്പ്രസ്സ് ഹെറാൾഡ് ചീഫ് എഡിറ്റർ രാജു തരകൻ ,സാം മത്തായി ,അനശ്വർ മാംമ്പിള്ളി ,മീനു എലിസബത് ,ഷാജി മാത്യു ,ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ പ്രെസിഡെന്റ് ഷിജു അബ്രഹാം എന്നിവരും പരിപാടിയിൽ പങ്കെടുത്തു .പാസ്റ്റർ ബിജുവിന്റെ പ്രാർത്ഥനയോടെ ഗാനസന്ധ്യ സമാപിച്ചു .സണ്ണി ചിറയെങ്കിൽ  ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.