രജനി കാന്ത് എന്ന ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സൂപ്പർ സ്റ്റാർ ന്റെ ഫാൻ ബോയ് ആയ ഒരു യുവാവിന്റെ കഥ "കട്ടീസ് ഗാങ് " ? എന്തുകൊണ്ടാണ് അനീൽ ദേവ് അങ്ങനെ ഒരു ആശയം തിരഞ്ഞെടുക്കാൻ കാരണം ?
എന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാൻ തെയ്യാറെടുത്തപ്പോൾ എന്റെ മുന്നിൽ 2 ൽ കൂടുതൽ കഥകൾ വന്നിരുന്നു അതിൽ എന്റെ മനസ്സിൽ പെട്ടെന്ന് തട്ടിയത് ഈ സിനിമയുടെ കണ്ടന്റ് ആയിരുന്നു, അതിൽ എന്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു രജനി കാന്ത് സാറിന്റെ റഫറൻസ്.
ലോകമെമ്പാടുമുള്ള രജനി ആരാധകരിൽ ഒരാൾ ആണ് ഞാൻ അത്തരമൊരു കഥ അതായത് കേരളത്തിലും തമിഴ്നാട്ടിലും ആയി നടക്കുന്ന കഥ ഒത്തു വന്നപ്പോൾ വേറെ ഒന്നും നോക്കാതെ തന്നെ ഈ സിനിമയ്ക് കൈ കൊടുക്കുക ആയിരുന്നു. ബാഷാ എന്ന സിനിമ യുടെ റെഫെറൻസ് പല സിനിമകളിലും കണ്ടിട്ടുണ്ട് എങ്കിലും അന്നും ഇന്നും ബാഷാ സിനിമയ്ക് ആരാധകർ ഉണ്ട് എന്നതാണ് സത്യം.
ഈ സിനിമ ഒരേ സമയം 3 സംസ്ഥാനങ്ങളിൽ ആണ് റിലീസ് ചെയ്തിട്ടുള്ളത്?
അതെ, കേരള കർണാടക തമിഴ് നാട്. ഒരു പുതിയ സംവിധായകൻ എന്ന നിലയിൽ അത് ഒരു ഭാഗ്യം ആയി കാണുന്നു.
ഈ ചിത്രം പ്രദർശനത്തിനെതിയിട്ട് ഇപ്പോൾ തീയേറ്ററുകളുടെ എണ്ണം കൂടിക്കൊണ്ട് ഇരിക്കുകയാണ്. ഈ ചിത്രത്തിൽ അഭിനയിച്ചവരും കൂടാതെ ഇതിന്റെ അണിയറ പ്രവർത്തകരും എല്ലാം പുതുമുഖങ്ങൾ ആണ് ഇൻഡസ്ട്രിയിൽ, അതൊരു വലിയ റിസ്ക് ആയി തോന്നിയോ?
അതെല്ലാം ഈ ചിത്രത്തിന്റെ നിർമാതാവിന്റെ ഒറ്റ ധൈര്യത്തിലാണ് ചെയ്തത്, നിർമാതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പൂർണ പിന്തുണ ഉണ്ടായിരുന്നു. ഈ ചിത്രം ഇങ്ങനെ വലിയ രീതിയിൽ ചർച്ചചെയ്യപ്പെടും എന്ന് വിചാരിച്ചില്ല. പക്ഷെ, പ്രതീക്ഷിക്കാത്ത തരത്തിൽ ജനങ്ങൾ ഈ സിനിമയെ ഏറ്റെടുത്തു. പുതുമുഖങ്ങളെ വെച്ച് ചെയുമ്പോൾ അല്പം പരിമിതികൾ ഉണ്ടെങ്കിൽ പോലും കേരളത്തിലും തമിഴ് നാട്ടിലും ഏറെ ശ്രെദ്ധിക്കപ്പെട്ടിരിക്കുകയാണ് കട്ടീസ് ഗാങ് എന്ന സിനിമ.
ഏതു തരാം പ്രേക്ഷകരെ മുന്നിൽ കണ്ടു കൊണ്ട് അയിരുന്ന് ഈ സിനിമയുടെ വിതരണം.?
ബാഷാ സിനിമയുടെ വലിയ ആരാധകൻ ആണ് ഞാൻ, മലയാളത്തിൽ ബാഷാ റെഫെറൻസ് ഉൾപ്പെടുത്തി വന്ന എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടും ഉണ്ട് അതുകൊണ്ട് തന്നെ കമർഷ്യൽ സിനിമ ഇഷ്ടപെടുന്ന പ്രേക്ഷകരെ മനസ്സിൽ കണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.
ഇതൊരു പക്കാ കമർഷ്യൽ സിനിമ ആണ്. ഇമോഷൻസ്, ഫാമിലി, ഫ്രണ്ട്ഷിപ്, ട്വിസ്റ്റ്, മാസ്സ് എന്നിങ്ങനെ ഉള്ള എല്ലാ ചേരുവകളും ഒത്തിണക്കി ഒരുക്കിയ ചിത്രമാണ്, അതുകൊണ്ട് തന്നെ ആയിരിക്കണം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്കു കട്ടീസ് ഗാങ് ഇഷ്ടപെടാനുള്ള കാരണവും.
എന്താണ് ഈ സിനിമയുടെ ഒരു പ്ലോട്ട്?
രജനി കാന്ത് സാറിന്റെ കടുത്ത ആരാധകരായ ഒരു കുടുംബം, ബാഷ സിനിമയോട് അതിയായ ഇഷ്ടം ആണ് ഈ സിനിമയിലെ പല കഥാപാത്രങ്ങളിലൂടെ കടന്നു പോകുന്നത്, ഒരു അച്ഛൻ സ്വന്തം മകന് പേര് ഇട്ടതു പോലും ആനന്ദ് ബാഷാ എന്നാണ്.. അപ്പൊ തന്നെ നിങ്ങൾക് ഊഹിക്കാമല്ലോ. സിനിമ മോഹികൾ ഉള്ള ഒരു കുടുംബത്തിൽ ജനിച്ച ഒരു പയ്യൻ സിനിമ സംവിധായകൻ ആയി തീരാൻ ഉള്ള യാത്രയിൽ അവൻ അഭിമുഖീകരിക്കേണ്ടി വരുന്ന പല തടസങ്ങൾ, പ്രേശ്നങ്ങൾ, ഇമോഷൻസ്, എത്തിപ്പെടുന്ന പല അവസ്ഥകൾ, അതൊക്കെ ഒരു മാസ്സ് രൂപേണ ആണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.
അപ്പൊ അനീൽ ദേവ് എന്ന ഡയറക്ടർ ശെരിക്കും രജനി സാറിന്റെ ഡൈ ഹാർഡ് ഫാൻ ബോയ് അണോ ?കാരണം ഈ സിനിമയിൽ കൂടുതലും ബാഷാ സിനിമ മയം ആണല്ലോ?
രജനി സാറിന്റെ ബാഷാ സിനിമ ഒരുപാട് ആഘോഷിക്കപെട്ട സിനിമയാണ്. ഇന്നും ബാഷാ സിനിമ റിലീസ് ചെയ്താൽ അത് ഗംഭീരമായി സ്വീകരിക്കപ്പെടും. അത്രയ്ക്കും ഫാൻസ് ആണ് ആ സിനിമയ്ക്ക്, അങ്ങനെ ഒരു സിനിമയുടെ റഫറൻസ് എന്റെ ആദ്യ സിനിമയിൽ വരുന്നത് ഒരു ഫാൻ ബോയ് എന്ന നിലയിൽ ഞാൻ വളരെ happy ആണ്.
ഡയറക്ടർ എന്ന നിലയിൽ മാസ്സ് സിനിമകളോട് ആണോ അനീൽ ദേവ് എന്ന സംവിധായകന് കൂടുതൽ താല്പര്യം?
മാസ്സ് സിനിമകളോട് ഒരുപാട് ഇഷ്ടം ഉണ്ട്, അതുകൊണ്ട് തന്നെ ഞാൻ ആദ്യം ചെയുന്ന സിനിമ ഒരു മാസ്സ് ടച്ച് ഉള്ള ഒരു സിനിമ ആയിരിക്കണം എണ്ണ ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ ആ സിനിമ ഫ്രണ്ട്സ് നും,ഫാമിലിക്കും ഇമോഷണലി വർക്ക് ആകണം. അത്തരത്തിൽ ഒരു സിനിമ ആയിരുന്നു ചെയ്യാൻ താല്പര്യം അങ്ങനെ ഒരു subject മുന്നിൽ വന്നപ്പോൾ നമ്മുടെ പ്രൊഡ്യൂസറും, റൈറ്ററും എന്നെ പിന്തുണക്കുക ആയിരുന്നു.
ഇത്രയും സ്ട്രോങ്ങ് ആയ ഒരു വിഷയത്തിൽ എന്തുകൊണ്ടാണ് നിങ്ങൾ പുതുമുഖങ്ങളുടെ പിന്നാലെ പോകാനുള്ള കാരണം.?
സത്യത്തിൽ അതൊരു നല്ല ചോദ്യമാണ്, ഉത്തരം ഇതാണ്, ഇന്നത്തെ കാലത്ത് കഥ നല്ലതാണെങ്കിൽ പ്രേക്ഷകർ ഇരു കൈകളും നീട്ടി സിനിമ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രേക്ഷകർ എല്ലാവരും തന്നെ നല്ല അപ്ഡേറ്റഡ് ആയി മാറിക്കഴിഞ്ഞു, പല അന്യഭാഷ സിനിമകളും കണ്ട് മനസിലാക്കി സിനിമയെ വൈഡ് ആയി കാണാൻ തുടങ്ങി. അങ്ങനെ വിജയിച്ച സിനിമകളുടെ ലിസ്റ്റ് നോക്കിയാൽ തന്നെ മനസിലാകും. മുൻനിര നായകന്മാരേക്കാൾ കഥയ്ക്കാണ് ഇതിൽ പ്രാധാന്യം, അതിന്റെ തെളിവ് ആണ് 3 സംസ്ഥാനങ്ങളുലും പ്രദർശനം തുടരുകയും,വിജയകരമായി തീയേറ്ററുകളുടെ എണ്ണം കൂടുകയും ചെയുന്നത്.
ഈ സിനിമയിലെ സംഗീതം?
നല്ല പാട്ടുകൾ ഈ സിനിമയിൽ ഉണ്ട്, അട്ടപ്പാടി എന്ന് പറയുന്ന കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അടുത്ത ഉള്ള അനക്കട്ടി എന്ന ഗ്രാമത്തിലെ പ്രകൃതി ഭംഗി പറ്റുകളിൽ വിശ്വലൈസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. അവിടെ ഉള്ള സുഹൃത്തുക്കളുടെയും,ഫാമിലിയുടെയും കഥ ആണ് അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടുള്ള പാട്ടുകൾ എന്ന് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മാസ്സ് ചിത്രം എന്ന് പറയുമ്പോൾ ആക്ഷൻസ് ന് പ്രാധാന്യം ഉണ്ടാകുമല്ലോ?
ഒരുപാട് ആക്ഷൻ രംഗങ്ങൾ കുത്തി നിറയ്ക്കാൻ ശ്രേമിച്ചിട്ടില്ല, കഥയ്ക്കു ആവശ്യമായ ഇടങ്ങളിൽ പ്രേക്ഷകരെ convince ചെയ്യത്തക്ക വിധം ആക്ഷൻസ് ഉണ്ട്. മലയാള പ്രേക്ഷകർക്കും, തമിഴ് പ്രേക്ഷകർക്കും ഇഷ്ടപ്പെടണം എന്ന ഒരു ചിന്ത ഉണ്ടായിരുന്നു, അതിൽ ഞാൻ സംതൃപ്തൻ ആണ്.
ഒരു പാട് സിനിമകൾ അസോസിയേറ്റ് ആയി വർക്ക് ചെയ്തല്ലോ?
ഒരുപാട് അല്ലെങ്കിൽ പോലും വലിയ banner, വലിയ ആർട്ടിസ്റ് ഉള്ള സിനിമകളിൽ അസോസിയേറ്റ് ആയി വർക്ക്
ചെയ്യാൻ സാധിച്ചു. അതൊക്കെ ഒരു ഭാഗ്യം ആയി കാണുന്നു.
ആദ്യ സിനിമ ചെയ്യുന്നതിന് മുൻപ് ആരുടെ കൂടെയാണ് അസോസിയേറ്റ് ചെയ്തത്?
ഷാഫി, സച്ചി, ഉദയകൃഷ്ണ സ്കൂളിൽ നിന്നും ആണ് ഞാൻ വന്നത് , അവരുടെ കൂടെ വർക്ക് ചെയ്തപ്പോൾ കിട്ടിയ പാഠങ്ങൾ, അനുഭവങ്ങൾ, ബന്ധങ്ങൾ, അതൊക്കെ വിലമതിക്കാൻ ആകാത്തതാണ്.
തമിഴ് നാട്ടിലൊക്കെ വളരെ നല്ല response കട്ടീസ് ഗാങ് ന് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നോ?
പ്രതീക്ഷയോടെ തന്നെ ആണല്ലോ സിനിമ ചെയുന്നത്, ആദ്യ പകുതി അനക്കട്ടി എന്ന കൊച്ചു ഗ്രാമത്തിൽ ആണെങ്കിൽ രണ്ടാം പകുതി പൂർണമായും ചെന്നൈയിൽ ആണ്. അതുകൊണ്ട് തന്നെ തമിഴ് പ്രേക്ഷകർക്കും അതിനോട് പെട്ടെന്ന് ഇഴുകി ചേരാൻ പറ്റും, ഒരു തമിഴ് സ്റ്റൈൽ ഉണ്ട് രണ്ടാം പകുതി.
മലയാളി പ്രേക്ഷകർക്കു ആണെങ്കിൽ മലയാള സിനിമ കണ്ട് ഒരു ഫാമിലി സിനിമ മൂഡിൽ നിന്നും ട്വിസ്റ്റോടു കൂടി രണ്ടാം പകുതിയിൽ ഒരു മാസ്സ് ത്രില്ലെർ ലഭിക്കും.
ഈ സിനിമ ഒരു ത്രില്ലെർ മൂഡ് പ്രേക്ഷകർക്ക് സമ്മാനിചേക്കാം അല്ലെ?
പ്രേക്ഷകരെ ഒട്ടും ലാഗ്ഗ് അടിപിക്കില്ല,
നിരാശപ്പെടുത്തില്ല ഈ ചിത്രം, അത് ഉറപ്പ് തരാം, അതുകൊണ്ടാണല്ലോ theater ലിസ്റ്റ് കൂടി വരുന്നത്.
അടുത്ത ചെയ്യാൻ പോകുന്ന ചിത്രങ്ങൾ?
അടുത്തത് ഒരു ഫാമിലി ഫൺ സസ്പെൻസ് subject ആണ്. അതിന്റെ ചർച്ചകൾ നടക്കുന്നുണ്ട്.
പുതുമുഖങ്ങൾ ഏറെ ഉള്ള സിനിമ ആയിരിക്കുമോ?
ഇനി ചെയ്യാൻ പോകുന്ന സിനിമ ഒരു well known actors ഉള്ള സിനിമ ആയിരിക്കും, എന്നാൽ പോലും പുതുമുഖങ്ങൾക്കും അവസരം ഉണ്ടാകും
ഈ സിനിമ ഇതുവരെ കാണാത്ത പ്രേക്ഷകരോട് എന്താണ് പറയാൻ ഉള്ളത്?
നിങ്ങളെ ത്രില്ലെർ മൂഡിലേക് കൊണ്ട് പോകുന്ന ഒരു സിനിമ ആയിരിക്കും ഇത്, ഒട്ടും ബോർ അടിപ്പിക്കില്ല ,
സിനിമട്ടോഗ്രാഫർ പുതിയ ആളാണ് അല്ലെ?
അതെ, അതായത് ഈ സിനിമയുടെ പ്രൊഡക്ഷൻ, സിനിമട്ടോഗ്രാഫി, writer, കൂടാതെ ഒന്ന് രണ്ടു സിനിമകൾ ചെയ്ത് എന്നൊഴിച്ചാൽ അഭിനയിച്ച ഭൂരിഭാഗം പേരും പുതുമുഖങ്ങൾ ആണ്..
സിനിമാ മേഖലയിൽ ഒരു സ്വതന്ത്ര സംവിധായകനായി മാറിയിരിക്കുകയാണ്, ജീവിതത്തിൽ ആരൊക്കെയാണ് താങ്കൾക്കു ഒരു ബലമായി അല്ലെങ്കിൽ മോട്ടിവേഷൻ ആയി കൂടെ നിന്നിട്ടുള്ളത്?
തീർച്ചയായും എന്റെ ഫാമിലി, സുഹൃത്തുക്കൾ, എന്റെ സഹ പ്രവർത്തകർ, ഇവരുടെ ഒക്കെ സപ്പോർട്ട് വിലമതിക്കാൻ ആകാത്തതാണ്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
താങ്ങളുടെ സിനിമ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ട് ഇരിക്കുകയാണ്. കൂടുതൽ തീയേറ്ററുകളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.?
എനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി, കാട്ടിസ് ഗാങ് കാണാത്ത ആളുകൾ ഉണ്ടെങ്കിൽ അടുത്തുള്ള theater ൽ പോയി ചിത്രം കാണുക, പ്രാർത്ഥിക്കുക. പുതുമുഖങ്ങളെ സിനിമയിൽ കൊണ്ടുവരണം എങ്കിൽ ആ സിനിമകൾ പ്രേക്ഷകരിൽ എത്തി ചേരണം, പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കിട്ടണം, mouth publicity ഉണ്ടാകണം.
എല്ലാവരും നല്ല സിനിമകൾ theater ൽ തന്നെ പോയി കാണണം അതിന്റെ കൂടെ നമ്മുടെ ഈ കൊച്ചു വലിയ സിനിമ കണ്ട് അഭിപ്രായം അറിയിക്കണം.നന്ദി