ആരായിരുന്നു ആ അമേരിക്കന്‍ മലയാളി! ജീവിക്കുന്നുണ്ടോ കള്ളാ... ഒന്നു പൊട്ടിച്ചിരിച്ചോളൂ... ഇത് ഹേമ പിടിക്കില്ല... അഭിനയമല്ലേ... ചിത്രീകരണമല്ലേ... കരാറും കലയും ഷൂട്ടിംങ്ങുമല്ലേ.. പശു അനുവദിക്കുമെങ്കില്‍ കാക്കേ... കാക്കേ...
സിനിമയിലെ ദേവേന്ദ്രന്മാര്‍ക്ക് ഒരു ട്രിക്ക് പറഞ്ഞുതരട്ടെ...
സംഗതി സിംമ്പിളാണ്.നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ...
കളി ഭ്രാന്ത്... (അല്ലാ കഥകളി ഭ്രാന്ത്..- നമ്മുടെ സൂരിയെ ഓര്‍ത്തുപോയതാണ്). ഇത് വേറെ കളി....
ഇവിടെ കലകള്‍ക്കിടയിലുള്ള ഗോപ്യക്കളിയെന്നോ കഥകള്‍ക്കിടയിലെ ബലമാലുള്ള കളിയെന്നോ എന്നൊക്കെ കേവലാര്‍ത്ഥമെടുത്തോണം.
ക്ലൂ മാത്രമേ ഉള്ളൂ... കേട്ടോ...
( ക്ലൂ... ക്ലൂ...ക്ലൂ...
മുറ്റത്തെ മൈനയെ കണ്ടു കൊതിക്കണ്ട സുരേഷേ...)
ഈ ട്രിക്ക് അനുഭവസ്ഥര്‍ പങ്കുവച്ച് പൊട്ടിച്ചിരിച്ചു വിട്ടിട്ടുള്ളതാണെങ്കിലും സംഗതി സുരക്ഷിതമാണ്.
ഓഡിഷനോ, കോള്‍ഷീറ്റോ തര്‍ക്കവും രാജിവയ്ക്കലും പടിയിറക്കവും കണ്ണീരും കൈയും ഒന്നും ഏശാനേ പോന്നില്ല.
എന്നുവച്ചാല്‍ പശൂന്നു കടിയില്ലെങ്കിലും കാക്കയുടെ വെശപ്പൊട്ടുനേരത്തേക്കു അടങ്ങും.ആധുനികസമൂഹത്തില്‍ പണക്കാരനാകുന്നത് മഹാപരാധമാണ്. കാരണം ഈ ഒട്ടകങ്ങള്‍ സൂചിക്കുഴയില്ലാത്ത ഭൂമിയിലെ വിശാലസ്വര്‍ഗ്ഗത്തിലും സൂചിക്കുഴയുള്ള സ്വര്‍ഗ്ഗവാതിലിനു വലിയതുളയുണ്ടാക്കി അങ്ങ് സ്വര്‍ഗ്ഗത്തിലെ കാരവാനിലും കേറിയിരുന്നു സുഖിക്കും. അപ്പോള്‍ ചിലർ നിയമവും പൊല്ലാപ്പുംകൊണ്ട് കൊല്ലാനും പിടിക്കാനും വരും. അപ്പോള്‍ എന്തുണ്ട് വഴി...
കേട്ടോണം...
പ്രത്യേകം ഓര്‍ക്കണം ഇതിന് പണം കുറച്ച് അധികം വേണ്ടി വരും.മലയാളത്തിലെ ഒരു തലമൂത്ത നടിയാണ് ഈ ട്രിക്ക് പുറത്തുവിട്ടത്. വളരെ പണ്ടു പണ്ടാണ്. ഒരു അമേരിക്കന്‍ മലയാളിക്ക് ഒരു നടിയോട് വല്ലാത്ത അഭിവേശം. നായകന്മാര്‍ സിനിമയില്‍ മാലപോലെ നേരിയതുപോലെ തൂക്കിയെടുത്ത് കഴുത്തിലും കഷത്തിലും വച്ചുനടക്കുന്ന നടി, മന്മഥന്‍ വളര്‍ത്തുന്ന അരയന്നം തന്നെയാണ്. എല്ലാത്തിലും എ പ്ലസ് സ്‌കോറുള്ള, ദമയന്തിയോ, മഗ്ദലന മറിയോ കറുത്തമ്മയോ എന്നൊക്കെ വിളിച്ചോളൂ.
അമേരിക്കന്‍ മലയാളികള്‍ പലരും മലയാളത്തില്‍ മികച്ചസിനിമകള്‍ ചെയ്ത വിജയിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഈ മേല്പടി സൂചിപ്പിച്ച നിര്‍മ്മാതാവ് അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടോ എന്ന് സംശയം . പക്ഷേ ഇദ്ദേഹത്തിനൊരു ആഗ്രഹം... നായകന്മാര്‍ വാരിച്ചുംബിക്കുന്ന ഈ അഴകിനെ തനിക്കുമൊന്നു തൊടണം. തൊടുന്നത്, കതകില്‍ മുട്ടുന്നത് നോക്കുന്നതും ഒക്കെ ഇക്കാലത്തും അക്കാലത്തും പാതകമായിരുന്നു. പക്ഷേ മരണശേഷം സ്വര്‍ഗ്ഗത്തില്‍ ഹൂറിമാരുടെ സ്പര്‍ശനം ലഭിക്കാതെ വന്നാല്‍... ഭൂമിയില്‍ പണംകൊണ്ട് എന്തു കാര്യം...
സംഗതി വല്ലാതെ ചിന്തയായി... നടി മനസ്സില്‍ പോത്തുപോലെ വളര്‍ന്നുകൊണ്ടിരുന്നു... അലമ്പില്ലാത്ത ദര്‍ശനം സ്പര്‍ശനം ആലിംഗനം അതൊക്കെ എളുപ്പമുള്ള കാര്യമല്ല. മേല്പടി വകകളില്‍ ഒരെണ്ണം ബൗണ്‍സായി പെനാല്‍റ്റി ഉറപ്പാണ്. മാത്രമല്ല പണം മുടക്കിയാല്‍പ്പോലും നിര്‍മ്മാതാവിന് ഇതൊന്നു ലഭിക്കാനും ഇടയില്ല. അതൊക്കെ നടനായി വരുന്ന ഭാഗ്യവാനുള്ളതാണ്. നിര്‍മ്മാതാവിന് കാശുമുടക്കി ഇതൊക്കെ കണ്ടിരുന്ന തന്റെ ശപ്തജന്മത്തെപ്പറ്റി ആരും കാണാതെ കേള്‍ക്കാതെയും പിറുപിറുക്കാനുമേ പറ്റൂ...
പക്ഷേ നമ്മുടെ ഈ കഥാനായകന്‍ കുറഞ്ഞാളല്ലായിരുന്നു. പുള്ളിക്കാരന്‍ ബുദ്ധിമാനാ ... കേട്ടോ...
പക്ഷേ ബുദ്ധിയുള്ള പണക്കാരന് പുല്ലും ആയുധമാണ്.
നമ്മുടെ കഥനായകന്‍ രാവണനാ...
അദ്ദേഹം സിനിമപിടിക്കാന്‍ തീരുമാനിച്ചു. മലയാളത്തിന്റെ അഭിനയനിറക്കുടത്തിടമ്പിന്റെ കോള്‍ഷീറ്റും കിട്ടി.
സെറ്റൊരുങ്ങി. നടിയെത്തി. സംവിധായകനും നടനും ആരെന്ന് നിര്‍മ്മാതാവിനോടും പ്രൊഡക്ഷന്‍ കണ്‍ട്രോളും മറ്റും നടി കൗതുകപൂര്‍വം ചോദിച്ചു.
നിര്‍മ്മാതാവ് ചിരിച്ചു... നടിയേ നോക്കി ചിരിച്ചു.. നടി നാണിച്ചു ചിരിച്ചു... അത് കേട്ട് വിഷുപ്പക്ഷി ചിരിച്ചു ... കണ്‍ട്രോളറും ബോയിയും ക്യാമാറാമാനും ചിരിച്ചു. ചിരി അവിടം ഉത്രാടപ്പൂനിലാവില്‍ മുങ്ങി...
പക്ഷേ നടിയുടം ശങ്ക മാത്രം ഒഴിയാതെ നിന്നു.
സ്‌റ്റോറിബോര്‍ഡുമായി സഹായികള്‍...
നടി മക്കപ്പിട്ടു വന്നു
സ്‌റ്‌റാര്‍ട്ട് ആക്ഷന്‍...
സോപ്പെടുത്ത് തേയ്‌ക്കേണ്ട സീനല്ല, കുളത്തിലേക്കു ക്യാമറയുമായി ക്യാമറമാന്‍ ചാടേണ്ട സീനല്ല...
നായികാനായകന്മാരുടെ പ്രണയരംഗങ്ങളാണ്.
സിനിമയിലെ പ്രണയരംഗങ്ങളില്‍ കന്നിമാസത്തിനും പ്രാധാന്യമുണ്ടല്ലോ.
നായകന്‍ ആരെന്നറിയാന്‍ നായിക തലപൊക്കി ചുറ്റുംനോക്കി, സര്‍ക്കാരോഫിസ്സിലെ കൈക്കൂലിക്കാരനായ ജീവനക്കാരന്‍ ചുറ്റുംനോക്കുന്നതുപോലെ വിരക്തി നിറഞ്ഞമട്ടിൽ , നോക്കിക്കൊണ്ടിരുന്നു.
ദാ വരുന്ന നായകന്‍...
പ്രൊഡ്യൂസര്‍....
സംവിധായകനും നടനും നായകനും എല്ലാം അദ്ദേഹം തന്നേ...
ഷൂട്ടിംങ് ആരംഭിച്ചു.
നായകന്‍ നായികയെ വാരിപ്പുണരുന്നു... അധരതലങ്ങളില്‍ വിരലോടിക്കുന്നു... മരത്തിനുചുറ്റും ഓടിക്കുന്നു...
നായകന്‍ നായികയെ മുത്തി ചുവപ്പിക്കുന്നു
ഓലക്കെട്ടെന്നോണം തോളിലേറ്റി നടക്കുന്നു...
നായിക.. ശ്‌ശ്ശോ ..വല്ലാരും കാണുമെന്ന് നാണിക്കാതെ നാണംകൊണ്ടു പറയുന്നു...
നായിക പന്തുപോലെ മേലോട്ടുന്തുന്നു...
താഴോട്ടുവരുമ്പോള്‍ പന്തില്‍ പിടിക്കുന്നു...
ഇതിനിടയ്ക്ക് നടി പലവേഷം മാറി വന്നു... ഇറക്കമുള്ളതും ഇല്ലാത്തതും പേരിനുവേണ്ടിയുള്ളതും ഇല്ലാത്തതും
പ്രൊഡ്യൂസര്‍ നായകന്‍ സ്വര്‍ഗ്ഗത്തില്‍ മുറിയെടുത്തു...
നായികയെ 'മടിയിലിരുത്തി 'വയാലാറിന്റെ പാട്ടുപാടീ..
ഇതിനിടയില്‍ നായികയുടെ മൃദുലമായ കാല്‍വെളള പഞ്ഞികൊണ്ടു മുറിയുന്നു...
നായകന്‍ തഴുകി മുറിവുണക്കുന്നു...
എന്തിനേറേ ഒരു കോള്‍ഷീറ്റില്‍ ബഹു കോംമ്പോ ഓഫര്‍ നേടിയെടുത്ത നിര്‍മ്മാതാവ് നിര്‍മ്മദനായപ്പോള്‍ ആരോ പാക്കപ്പ് ശബ്ദം ഇട്ട് ഇരുമ്പ് തണുപ്പിക്കാനിട്ടു.
പിറ്റേന്ന് നടി ചിത്രീരകരണത്തിനു സെറ്റില്‍ വന്നു. ശൂന്യമായി കിടക്കുന്ന സെറ്റ്...
കണ്‍ട്രോളര്‍ മാത്രം...
നടി അമ്പരന്നു...
എന്താ ഷൂട്ടിംങ്ങ് ഇല്ലേ...
കണ്‍ട്രോളര്‍ അണച്ചു... പിന്നെ കിതച്ചു... ബാഗില്‍നിന്നും ചെക്ക് എടുത്ത് നടിക്കുനേരേ നീട്ടി
മാഡം ഇനി ഷൂട്ടിംങ്ങ് ഇല്ല... ഇന്നലെക്കൊണ്ടു തീര്‍ന്നു. അയാള്‍ക്ക് മാഡത്തെ ഒന്നു തൊടണം ചുംബിക്കണം കൂടെ പാടി ആടണം അത്രയേ ഉള്ളായിരുന്നു. അല്ലാതെ മാര്‍ഗ്ഗമില്ലെല്ലോ. അതിനുള്ള ഒരു സെറ്റപ്പായിരുന്നു. അയാള്‍ പണവും തന്ന് എല്ലാ ബാധ്യതയും തീര്‍ത്ത് ഇന്നലെത്തന്നെ അമേരിക്കയ്ക്ക് മടങ്ങി...
നടി അന്തിച്ചുനിന്നു...
പാതിവഴിക്ക് എത്രയോ സിനിമകള്‍ നിലയ്ക്കുന്നു...
ഒന്നു തൊടാന്‍...
ചെക്കിലേക്കു നോക്കി ഇത്രയും പണം...
ചെക്കു ചിരിച്ചു
അവർ മന്ദഹിച്ചു...
പിന്നെ പലെടത്തും അക്കഥ പറഞ്ഞവര്‍ പൊട്ടിച്ചിരിച്ചു...
വേതനം തരാതെ എത്രയോ പേര്‍...
മാന്യമായി പെരുമാറി ആശ കെടുത്തുന്ന ആരാധകന്‍...
ആരായിരുന്നു ആ അമേരിക്കന്‍ മലയാളി!
ജീവിക്കുന്നുണ്ടോ കള്ളാ...
ഒന്നു പൊട്ടിച്ചിരിച്ചോളൂ...
ഇത് ഹേമ പിടിക്കില്ല...
അഭിനയമല്ലേ... ചിത്രീകരണമല്ലേ... കരാറും കലയും ഷൂട്ടിംങ്ങുമല്ലേ..
പശു അനുവദിക്കുമെങ്കില്‍ കാക്കേ... കാക്കേ...