PRAVASI

അവർക്കു മോശയും പ്രവാചകന്മാരുമുണ്ടല്ലോ

Blog Image
വളരെ പ്രതീക്ഷയോടെയായിരുന്നു ആ യാത്ര .  പലരെയും മറികടന്നു തന്റെ ജീവിതം അതിന്റെ എല്ലാ വശങ്ങളിലും വിജയക്കൊടിപാറിച്ച്   എല്ലാ പ്രശനങ്ങളെയും തരണം ചെയ്ത്   സ്വർഗ്ഗത്തിന് അര്ഹനായിത്തീരാൻ വേണ്ട എല്ലാ കാര്ര്യങ്ങളും ശ്രദ്ധയോടെ നിറവേറ്റി .

വളരെ പ്രതീക്ഷയോടെയായിരുന്നു ആ യാത്ര .  പലരെയും മറികടന്നു തന്റെ ജീവിതം അതിന്റെ എല്ലാ വശങ്ങളിലും വിജയക്കൊടിപാറിച്ച്   എല്ലാ പ്രശനങ്ങളെയും തരണം ചെയ്ത്   സ്വർഗ്ഗത്തിന് അര്ഹനായിത്തീരാൻ വേണ്ട എല്ലാ കാര്ര്യങ്ങളും ശ്രദ്ധയോടെ നിറവേറ്റി . ദൈവപ്രമാണങ്ങളെല്ലാം വള്ളിപുള്ളിതെറ്റാതെ പാലിച്ചു. കഴിയുന്ന കാരുണ്ണ്യപ്രവർത്തനങ്ങൾ എല്ലാംചയ്തു . മക്കളോടും സമൂഹത്തിനോടുമുള്ള എല്ലാകടമകളും നിറവേറ്റി . ശത്രുക്കളോടെല്ലാംക്ഷമിച്ചു. തന്നെ ദ്രോഹിച്ചവരോടെല്ലാം പൊറുത്തു, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയുംചയ്തു.   അങ്ങനെ സ്വർഗം നഷ്ടപ്പെടാനുള്ള എല്ലാ പഴുതുകളും അടക്കാൻ  പ്രത്യേകം ശ്രദ്ധിച്ചു.
       അവസാനം സ്വർഗ്ഗത്തിന്റെ കവാടത്തിലെത്തി. പ്രതീക്ഷിച്ചതുപോലെ ആകവാടം തുറക്കപ്പെട്ടു. ഈ ജീവിതത്തിലൊരിക്കലും അനുഭവിയ്ക്കാത്ത സുഗന്ധമുള്ള ഒരു കുളിര്കാറ്റ്   ഉള്ളിൽ നിന്ന് പുറത്തേക്കുവന്നു അതിനു മധുരമായ തണുപ്പാണോ സുഖകരമായ ചൂടാണോ  എന്തൊരുസുഖം അത് പറഞ്ഞറിയിക്കാൻ  മേലാത്തതായിരുന്നു. അതോടൊപ്പം ഒരിക്കലും കാതുകൾ കേട്ടിട്ടില്ലാത്ത ഇമ്പകരമായ ശബ്ദവും മനസ്സിനാനന്ദകരമായ പ്രകാശവും ഉള്ളിൽനിന്നു പുറത്തേക്കുവന്നു. അതോടൊപ്പം വിശ്വസിക്കാൻ കഴിയാത്ത അത്ര ഗംഭീരവരവേൽപ്പും 
    പക്ഷെ ഉള്ളിൽ കണ്ടകാഴ്ച.... അതെന്നെ വളരെയേറെ  ഞെട്ടിക്കുന്നതായിരുന്നു. കാരണം എന്നെഎതിരേൽക്കാൻ വന്നത്  ഞാൻ ഉദ്ദേശിച്ചതുപോലെ വലിയ പുണ്ണ്യവാന്മാരോ വിശുദ്ധരോ പ്രവാചകന്മാരോ   ഒന്നുമല്ലായിരുന്നു. പകരം പാതയുടെ  രണ്ടുവശങ്ങളിലും വിളക്കും കത്തിച്ചു നിന്നിരുന്നത് ആരായിരുന്നു എന്നറിയണ്ടേ?.. അതല്ലേ രസം ഭൂമിയിൽ ഞാൻ ഏറ്റവുമധികം വെറുത്തിരുന്നവർ. വെറുക്കപ്പെടുന്ന രീതിയിൽ എന്നോടുമാത്രമല്ല മറ്റുള്ളവരോടും പെരുമാറിയിരുന്നവർ.  
      എനിക്ക് സ്ഥലം മാറിപ്പോയോ സ്വർഗ്ഗത്തിനുപകരം  നരകത്തിലാണോ ഞാൻ എത്തിയിരിക്കുന്നത്  എന്ന് എനിക്കുതോന്നിപോയി. സ്വർഗ്ഗമാണെങ്കിൽ എങ്ങനെ ഇവരെല്ലാം ഇവിടെയെത്തി. ഞാൻ തിരിച്ചു നടക്കാൻ ഭാവിച്ചു. അപ്പോൾ പുറകിൽ നിന്നൊരു വിളി.. നിൽക്കൂ... ഇത് സ്വർഗം തന്നെയാണ് . ഇതാണ് നീ ഭൂമിയിൽ അത്യധികം കഷ്ടപ്പെട്ട് നേടിയെടുത്ത സ്വർഗ്ഗരാജ്യം. 
   ശരിയാണ് സ്വർഗ്ഗരാജ്യം ഒന്ന് നേടിയെടുക്കുവാൻ താൻ എത്ര കഷ്ട്ടപെട്ടു, എത്ര സഹിച്ചു, എത്ര നിന്ദനങ്ങൾ  ,  രോഗങ്ങൾ എന്നിട്ടും നേടിയെടുത്തു  . നാട്ടുകാരും വീട്ടുകാരും പറഞ്ഞു അവനൊരു വിശുദ്ധനാണ് അവൻ തീർച്ചയായും സ്വര്ഗത്തിലെത്തും. എന്തിന്.. ഇപ്പോൾ അവരെന്റെ ഖബറിടത്തിൽ പൂക്കൾ വയ്ക്കാനും വിളക്ക് കത്തിക്കാനുംവരെ തുടങ്ങിയിരിക്കുന്നു. 
    പക്ഷെ ഇതെങ്ങനെ സംഭവിച്ചു ഒരിക്കലും താൻ   പ്രതീക്ഷക്കത്തവരെല്ലാം ഇവിടെ എത്തിയിരിക്കുന്നു. ഞാൻ ചോദ്യ ഭാവത്തിൽ ചുറ്റും നോക്കി ആരും ഒന്നും മിണ്ടുന്നില്ല. അങ്ങനെ കുറച്ചുദൂരം ചെന്നപ്പോൾ വലിയ ഒരു ബോർഡ് കണ്ടു അതിൽ താൻ കേട്ടിട്ടുള്ളതും ഇതുവരെ കേൾക്കാത്തതുംആയ അനേക ദൈവവചനങ്ങൾ എഴുതിവച്ചിരിക്കുന്നു.  അതിൽ ഒന്നിതായിരുന്നു. "നിങ്ങളോടു തെറ്റുചെയ്യുന്നവരോട് നിങ്ങൾ ക്ഷമിച്ചിരിക്കുന്നപോലെ നിങ്ങളോടും ഞാൻ ക്ഷമിക്കും. " ഇതുവരെ കേൾക്കാത്ത ഒരു വചനം കൂടെ അവിടെ ഞാൻ കണ്ടു . " നിങ്ങൾ ക്ഷമിക്കുന്നവരോട് ഞാനും ക്ഷമിക്കും". 
      അതെന്നെ ചിന്തിപ്പിച്ചു. ശരിയാണ് ജീവിച്ചിരുന്നപ്പോൾ എന്നെ ഉപ്ദ്രവിച്ചവരോടും വേദനയെടുപ്പിച്ചവരോടും ഞാൻ വളരെ കഷ്ട്ടപെട്ടു ക്ഷമിച്ചിരുന്നു. അത് നിലനില്പിനും എന്റെമാത്രം ആത്മാവിന്റെ രക്ഷക്കുവേണ്ടിയായിരുന്നു. ദേണ്ടെ ഇപ്പോൾ കാര്ര്യങ്ങൾ തിരിഞ്ഞുവന്നിരിക്കുന്നു. വെളുക്കാൻതേച്ചത് പാണ്ടായെന്ന്  ആരോ പറഞ്ഞതുപോലെ ഞാൻ ക്ഷമിച്ചുഎന്ന ഒറ്റകാരണത്താൽ ദൈവവും അവരോടു ക്ഷമിച്ചിരിക്കുന്നു. ദൈവത്താലൊന്നു ക്ഷമിക്കപ്പെട്ടുകഴിഞ്ഞാൽപിന്നെ അവർക്കു സ്വർഗത്തിൽ സുഗമം കയറിപറ്റാമല്ലോ. എന്തുചെയ്യാം ഇവരെല്ലാം തന്റെപുറകേ ഇവിടെയും എത്തും എന്ന് ഒട്ടും വിചാരിച്ചിരുന്നില്ല. എന്റെ മനോഗതം അറിഞ്ഞിട്ടെന്നപോലെ ,  ഒരു വടിയുമായി കൂടെനടന്നുകൊണ്ടിരുന്ന  താടിക്കാരൻ (പത്രോസാണോ എന്ന് സംശയം) വഴിയുടെ അങ്ങേ വശത്തു കൂടിനിന്നിരുന്ന കുറച്ചുപേരെ ചൂണ്ടികാട്ടിയിട്ടു ചോദിച്ചു അവർ ആരാണെന്നറിയാമോ ? നാൻ പറഞ്ഞു ഇല്ല.   നിങ്ങൾ ദൈവത്തിൽ നിന്നകന്നു നിന്നകാലം നിങ്ങളുടെ ദുഷ്ട്ടതകൾ സഹിച്ചവരും എന്നാൽ അതൊക്കെ  നിങ്ങളോടു ക്ഷമിച്ചവരുമാണവർ.  അവരുടേതായ യോഗ്യതമൂലമാണ് ദൈവം നിങ്ങളോടു ക്ഷമിച്ചതും  നിങ്ങള്ക്ക് മനസ്സാന്തരമുണ്ടായതും. 
   അതെനിക്കൊരു പുതിയ അറിവായിരുന്നു. എനിക്ക് കിട്ടിയ അറിവ് എന്റെ സഹോദരന്മാർക്കൊന്നു പറഞ്ഞുകൊടുക്കാൻ എന്താണ് മാർഗം  എന്ന് ഞാൻ അദ്ദേഹത്തോടുചോദിച്ചു, അപ്പോൾ  അദ്ദേഹം പറയുവാ  അവർക്കു മോശയും പ്രവാചകൻമാരും ഉണ്ടല്ലോ എന്ന് . 
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.     പക്ഷെ മോശയും പ്രവാചകൻമാരും അവരൊക്കെ മരിച്ചുപോയവരല്ലേ... പിന്നെ എന്തിനാണദ്ദേഹം അങ്ങനെ പറഞ്ഞത് എന്നായിരുന്നു എന്റെ ചിന്ത.  

മാത്യു ചെറുശ്ശേരി

 


   .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.