ചിക്കാഗോ: ആര്‍പ്കോയുടെ(Association of Rehabilitation Professionals of Kerala Origin-ARPKO) പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും വിജയകരമായി നടത്തപ്പെട്ടു. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. റാം അറിബിന്‍ഡി മുഖ്യാതിഥിയായിരുന്നു. മെഡിക്കല്‍ രംഗത്ത് പ്രൊഫഷണലിസവും എത്തിക്സും കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി ഡോ. റാം വിശദീകരിച്ചു.
പ്രസിഡണ്ട് മജു ഓട്ടപ്പള്ളി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍റെ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഡോ. ജിഗര്‍ പഞ്ചല്‍ ഗസ്റ്റ് സ്പീക്കറായിരുന്നു. പ്രഥമ പ്രസിഡണ്ട് ബെഞ്ചമിന്‍ തോമസ് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സോയ ബാബു സ്വാഗതവും ട്രഷറര്‍ മന്നു ജെയിംസ് തിരുനെല്ലിപറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡണ്ട് അരുണ്‍ തൊട്ടിച്ചിറ എം.സി ആയിരുന്നു. ജോയിന്‍റ് സെക്രട്ടറി റ്റോമി പ്ലാത്തോട്ടത്തില്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
ഡോ. ബ്രിജിറ്റ് ജോര്‍ജ്, ജെയിംസ് തിരുനെല്ലിപറമ്പില്‍, സിന്ധു പുളിക്കതൊട്ടിയില്‍, മരിയ പുല്ലാപ്പള്ളി, ഹാനാ ഓട്ടപ്പള്ളി, ട്വിങ്കിള്‍ തൊട്ടിച്ചിറ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.