മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ബേസിൽ ജോസഫ്. സിനിമാക്കാരനായ ബേസിലിന്റെ പിതാവ് പള്ളി വികാരി ആണെന്ന് ചുരുക്കം ചിലർക്ക് മാത്രമാണ് അറിയുന്നത്. പുരോഹിതന്റെ മകനായതുകൊണ്ട് തന്നെ സിനിമ കാണുന്നതിന് ബേസിലിന് നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.വാശി പിടിച്ചും ബഹളം വച്ചും കുഞ്ഞു നാളിൽ സിനിമ കണ്ടതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ബേസിൽ. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
'എന്റെ മാതാപിതാക്കളൊക്കെ ഇപ്പോഴും വയനാട് തന്നെയാണ് താമസിക്കുന്നത്. നാട്ടിൽ തന്നെ പള്ളിയും മറ്റ് കാര്യങ്ങളുമായി കൂടിയിട്ടുണ്ട്. പക്ഷെ. അവരിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പൊക്കെ അവർ സിനിമയൊന്നും കാണുന്നവരായിരുന്നില്ല. ഏത് സിനിമയിക്ക് പോയാലും അവരിരുന്ന് ഉറങ്ങും. പള്ളീലച്ഛനായതിനാൽ, സിനിമയ്ക്ക് പോകുന്നതും പ്രശ്നമായിരുന്നു.അതുകൊണ്ട് തന്നെ സിനിമയ്ക്കൊന്നും അങ്ങനെ പോകാൻ പറ്റില്ല. ഉള്ളിൽ ആഗ്രഹമൊക്കെ ഉണ്ടെങ്കിലും പോകില്ല. പിന്നെ കുഞ്ഞിലെയൊക്കെ സിനിമ കാണുന്നതിനായി ഞാൻ വീട്ടിൽ കിടന്ന് കയറ് പൊട്ടിക്കും. ഞാൻ വല്ലാതെ പ്രശ്നമാക്കുമ്പോൾ പുള്ളി ബൈക്കിൽ ഇടുന്ന ജാക്കറ്റിടും. ളോഹ ഇടാതെ പോകാനും പറ്റില്ല.