അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന കൽക്കട്ടയിലെ വി. മദർ തെരേസയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ആഘോഷിച്ചു
ഷിക്കാഗോ: അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന കൽക്കട്ടയിലെ വി. മദർ തെരേസയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ആഘോഷിച്ചു. ജപമാലയ്ക്കും വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ശേഷം സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്യാസ സമൂഹാംഗങ്ങളായ ഫാ.ജോബി പന്നൂറയിൽ, ഫാ.ജോസഫ് പുതുപറമ്പിൽ എന്നിവർ തിരക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മത്തിയാസ് & ഡെന്നി പുല്ലാപ്പള്ളി തിരുന്നാൾ ഏറ്റെടുത്ത് നടത്തി.