പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്തംബർ 1 മുതൽ 8 വരെ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം എട്ടുനോമ്പു തിരുനാളിന് തുടക്കമായി.
ഷിക്കാഗോ: പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്തംബർ 1 മുതൽ 8 വരെ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം എട്ടുനോമ്പു തിരുനാളിന് തുടക്കമായി.
ഇടവകയിലെ എല്ലാ സ്ത്രീജനങ്ങളുടെയും നേതൃത്വത്തിലാണ് തിരുനാൾ നടക്കുന്നത്.
മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ ഒരുങ്ങി നോമ്പുനോറ്റ് തിരുനാളിന് പ്രത്യേകം എല്ലാവരും ഒരുങ്ങുകയാണ്.. ഈ എട്ടു ദിനങ്ങളിലും ജപമാലയും വി.കുർബ്ബാനയും നൊവേനയും നടത്തപ്പെടും. തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് സ്ത്രീ ജനങ്ങൾ പരി. അമ്മയുടെ ദർശന സമൂഹത്തിൽ അംഗങ്ങൾ ആയി മാറി. പരി. അമ്മയുടെ ജനനത്തിരുന്നാൾ ദിവസമായ സെപ്തംബർ 8 പ്രത്യേകം പരിപാടികൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ചുവരുന്നു.