മിഷിഗണിലെ നോർത്ത്വിൽ സ്വദേശിയായ ബിനു ജെറാൾഡ് (54 വയസ്സ്) ഓഗസ്റ്റ് 15-ന് നിര്യാതനായി. കേരളത്തിൽ കൊല്ലത്ത് പരേതനായ ജെറാൾഡ് എഡ്വേർഡിന്റെയും, ഗ്രേസി ജെറാൾഡിന്റെയും മകനായിരുന്നു
ഡിട്രോയിറ്റ്: മിഷിഗണിലെ നോർത്ത്വിൽ സ്വദേശിയായ ബിനു ജെറാൾഡ് (54 വയസ്സ്) ഓഗസ്റ്റ് 15-ന് നിര്യാതനായി. കേരളത്തിൽ കൊല്ലത്ത് പരേതനായ ജെറാൾഡ് എഡ്വേർഡിന്റെയും, ഗ്രേസി ജെറാൾഡിന്റെയും മകനായിരുന്നു. ഭാര്യ ഷൈജ ജോസഫ്, മക്കൾ തെരേസ, അലീന, ബെഞ്ചമിൻ.
ബിന്ദ, പ്രീത, പ്രിൻസി എന്നിവർ സഹോദരങ്ങളാണ്.
ഫിസിക്കൽ തെറാപ്പിയിൽ ബിരുദധാരിയായ ബിനു 2020-ൽ "തെറാപ്പിസ്റ്റ് ഓഫ് ദ ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിനു ജെറാൾഡിന്റെ Wake Service ഓഗസ്റ്റ് 18-ന് ഞായറാഴ്ച വൈകുന്നേരം 5:00 മുതൽ 8:00 വരെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച്, 17235 Mt. Vernon Street, Southfield, MI 48075-ൽ നടക്കും. സംസ്കാര ശുശ്രൂഷയും വി.കുർബാനയും. ഓഗസ്റ്റ് 19, തിങ്കൾ, രാവിലെ 10:00 മണിക്ക്, സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ ആരംഭിക്കും. തുടർന്ന് നോർത്ത് വില്ലിലെ റൂറൽ ഹിൽ സെമിത്തേരിയിൽ സംസ്കാരം നടത്തും.
ബിനു ജെറാൾഡ്