PRAVASI

വാൻകുവറിലെ കരോൾ സന്ധ്യ ഗ്ലോറിയ 2024 ഗംഭീരമായി ആഘോഷിച്ചു

Blog Image
വാൻകൂവറിലെ ഇന്ത്യൻ സഭകളുടെ കൂട്ടായ്മയിൽ നടത്തിവരാറുള്ള കരോൾ സന്ധ്യ ഗ്ലോറിയ 2024, സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ മർത്തമറിയം വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ 23 ശനിയാഴ്ച നോർത്ത് ഡെൽറ്റ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി നടത്തപ്പെട്ടു.

വാൻകുവർ : വാൻകൂവറിലെ ഇന്ത്യൻ സഭകളുടെ കൂട്ടായ്മയിൽ നടത്തിവരാറുള്ള കരോൾ സന്ധ്യ ഗ്ലോറിയ 2024, സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ മർത്തമറിയം വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ 23 ശനിയാഴ്ച നോർത്ത് ഡെൽറ്റ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി നടത്തപ്പെട്ടു. കരോൾ സന്ധ്യ ഉദ്ഘാടന സമ്മേളനത്തിൽ ഓർത്തഡോക്സ് ചർച്ച് വികാരി റവറന്റ് . എം സി കുര്യാക്കോസ് റമ്പാച്ചൻ അധ്യക്ഷത വഹിച്ചു. മാർത്തോമാ ചർച് വികാരി ഫാദർ ഗീവർഗീസ് മാത്യു സ്നേഹ സന്ദേശം നൽകി. മിനിസ്റ്റർ ഓഫ് മൈനിങ് ആൻഡ് ക്രിട്ടിക്കൽ മിനറൽ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഹോണറബിൾ ജാഗരൂപ് ബ്രാർ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റി ബേബിച്ചൻ മട്ടമേൽ, സെക്രട്ടറി കുര്യൻ വർക്കി, സഭാ മാനേജുമെൻറ് കമ്മിറ്റി അംഗം നൈനാൻ മാത്യു, മർത്തമറിയം വനിതാ സമാജം സെക്രട്ടറി കവിത ജേക്കബ്, ജോയിൻറ് സെക്രട്ടറി റീന ഏലിയാസ്, ട്രഷറർ ശോശാമ്മ സജി എന്നിവർ പങ്കെടുത്തു.

ഗ്ലോറിയ 2024 കൺവീനർമാരായ ആനി എബ്രഹാം, ഷൈനോ സഞ്ജു ,ബ്ലസി സാറ എന്നിവരുടെ നേതൃത്വത്തിൽ വാൻകൂവറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചർച് ഗ്രൂപ്പുകളും, കൊയർ ഗ്രൂപ്പുകളും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ ഫാൻസി ഡ്രസ്സ്, കരോൾ സിംഗിംഗ്, ട്രീ ഡെക്കറേഷൻ, ക്രിബ് ഡെക്കറേഷൻ മത്സരങ്ങളും, സൺഡേ സ്കൂൾ കുട്ടികളുടെ നേറ്റിവിറ്റി, ഡാൻസ്, മാർഗംകളി, എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി . മുതിർന്നവരുടെ കരോൾ സിംഗിംഗ് കോമ്പറ്റീഷനിൽ സിഎസ്ഐ ചർച്ച് ഒന്നാം സമ്മാനവും ഏഞ്ചൽ വോയ്സ് വൻകോവർ രണ്ടാം സമ്മാനവും കരസ്ഥമാക്കി. കുട്ടികളുടെ കോമ്പറ്റീഷനിൽ , ടീം ഷുഗർബൽസ് ഒന്നാം സ്ഥാനവും മാർത്തോമ ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ ''അഗാപ്പേ 2024''-ൻറെ ഭാഗമായ റാഫിൾ ടിക്കറ്റ് വിജയികൾക്ക് ഗോൾഡ് കോയിൻ സമ്മാനിച്ചു. 2024 മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു സാന്താക്ലോസിനോട് കൂടി ഫോട്ടോ . എം .എം .വി .എസ്. റീജിയണൽ സെക്രട്ടറി ജാനറ്റ് പോളിൻറെ നേതൃത്വത്തിൽ ഒരുക്കിയ  ഫുഡ് സ്‌റ്റാളിലെ  വിവിധതരത്തിലുള്ള ലഘു ഭക്ഷണ പദാർത്ഥങ്ങൾ കൊതിയൂറുന്ന ഒരു കാഴ്ചയായിരുന്നു.

ഈ കരോൾ സന്ധ്യയിൽ പങ്കെടുത്ത എല്ലാവർക്കും ചർച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാദിഷ്ടമായ ഡിന്നർ ഒരുക്കിയിരുന്നു. 200 ഓളം മത്സരാർത്ഥികളും ഏകദേശം ആയിരത്തോളം ആളുകളും പങ്കെടുത്ത യുടെ ഗ്ലോറിയയുടെ വിജയത്തിൽ സഹായിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി, വരും വർഷങ്ങളിലും പൂർവാധികം ഭംഗിയായി ഗ്ലോറിയ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അഗപ്പേയുടെ കൺവീനർ ജാക്സൺ ജോയിയാണ് വിവരങ്ങൾ നൽകിയത് .


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.