PRAVASI

ചിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ റെവ.ഡോ. എബി എം തോമസിന് യാത്രയയപ്പ് നൽകി

Blog Image

എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെ ഏപ്രിൽ മീറ്റിംഗ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഹാളിൽ പ്രസിഡണ്ട് റവറന്റ് ഫാദർ തോമസ് മാത്യുവിന്റെ  നേതൃത്വത്തിൽ 4-8-25 നടത്തപ്പെട്ടു.  നമ്മുടെ ഉള്ളിൽ വസിക്കുന്നത് ദൈവത്തിന്റെ ശരീരം  ആകുന്നു എന്ന്  മനസ്സിലാക്കി നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കുവാൻ  ഏവരെയും സഹായിക്കട്ടെ എന്ന് ഉൽഘോഷിച്ചു.
റവറന്റ് എബി തോമസ് തരകൻ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഈ നോമ്പിന്റെ കാലയളവിൽ ക്രിസ്തു യേശുവിന്റെ ദർശനം നമ്മളിൽ അനുഭവിപ്പാനും, അത് മനസ്സിലാക്കി ജീവിക്കാനും നമ്മളെ യോഗ്യതയുള്ളവരറാക്കട്ടെ എന്ന്  ആശംസിച്ചു. 
കഴിഞ്ഞ മാസത്തെ മീറ്റിംഗ് മിനിറ്റ്സ് സെക്രട്ടറി ശ്രീ അച്ഛൻ കുഞ്ഞ് മാത്യു അവതരിപ്പിക്കുകയും കൗൺസിൽ പാസാക്കുകയും ചെയ്തു.
തുടർന്നു  ഷവലിയാർ ജോർജ് വർഗീസ്ന്  തന്റെ സഭയിൽ നിന്ന് ലഭിച്ച ഡീക്കൻ പദവിക്കും ,  ഡീക്കൻ മാത്യു പൂഴിക്കുന്നേലിനു റെവറന്റ്  ഫാദർ എന്ന പദവിക്കും കൗൺസിൽ പ്രത്യേകം അനുമോദനങ്ങൾ അറിയിച്ചു.
യാക്കോബ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രെഗോരിയോസ് കാത്തോലിക്കാ ബാവായുടെ നിയുക്ത  പദവിക്കായും  കൗൺസിൽ  അനുമോദനം അറിയിച്ചു.
 കൂടാതെ, ചിക്കാഗോ മാർത്തോമ്മാ പള്ളിയുടെ ഇടവക  വികാരിയും മുൻ വർഷത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ പ്രസിഡന്റുമായിരുന്ന എബി എം തോമസ് തരകന് ഇടവകയുടെ ചുമതകളിൽ നിന്നും നാട്ടിലേക്ക് സ്ഥാനം മാറി യാത്ര പോകുന്ന ഈ അവസരത്തിൽ കൗൺസിലിന്റെ  എല്ലാ മംഗളങ്ങളും അറിയിച്ചു. ഇടവക ചുമതലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ, സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച ഡോക്ടറേറ്റ് (PhD) ബിരുദത്തിന് കൗൺസിൽ അംഗങ്ങൾ പ്രത്യേകം അനുമോദിച്ചു . പ്രിയ അച്ഛന്റെ വൈദിക പഠനങ്ങൾ കോട്ടയം സെമിനാരി വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ജോർജ് പണിക്കർ, മാത്യു മാപ്പിളേട്ട്, ജോൺസൺ കണ്ണൂക്കാടൻ, ബെഞ്ചമിൻ തോമസ്, സം തോമസ്, എന്നിവർ കൗൺസിലിനു വേണ്ടി അനുമോദിക്കുകയും കൗൺസിൽ പുരസ്കാരവും, പൊന്നാട നൽകി ആദരിക്കുകയും ചെയ്തു. എബി അച്ഛന്റെ മറുപടി പ്രസംഗത്തിൽ, വാഴ്ത്തപ്പെട്ട യേശുക്രിസ്തുവിനെ തിരിച്ചറിയുവാനും അനുഭവിക്കാനും, അനുഗമിപ്പാനും നമ്മെ യോഗ്യതയുള്ളവരാകട്ടെ എന്ന് പ്രബോധിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ ബെഞ്ചമിൻ തോമസ് കടന്നുവന്ന  ഏവർക്കും കൗൺസിലിന്റെ നന്ദി അറിയിച്ചു.  പ്രാർത്ഥന ആശിർവാദത്തോടെ യോഗം ഡിന്നറിന് ശേഷം അവസാനിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.