PRAVASI

ചിക്കാഗോ ഇന്‍റര്‍നാഷണല്‍ വടംവലി മത്സരം ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥി

Blog Image
ചിക്കാഗോ ഇന്‍റര്‍നാഷണല്‍ വടംവലി മത്സരം ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു

ചിക്കാഗോ :ചിക്കാഗോ ഇന്‍റര്‍നാഷണല്‍ വടംവലി മത്സരം ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു . 2024 സെപ്റ്റംബര്‍ 2 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയില്‍ നടക്കുന്ന വടംവലി മത്സരത്തിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ്  സിബി കദളിമറ്റവും ടൂർണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും, വൈസ് പ്രസിഡന്റ് ജെസ്സ്‌മോൻ  പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്‍റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, കാനഡ, എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പാ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും, ചിക്കാഗോയിലെ കരുത്തന്മാരായ ടീമുകളും കൂടാതെ അയര്‍ലന്‍റില്‍ നിന്നുള്ള ടീം കൂടി പങ്കെടുക്കുന്നത് ഇത്തവണത്തെ മത്സരത്തിന് മാറ്റു കൂട്ടുന്നു.  ഏതാണ്ട് 16 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വടംവലി മത്സരത്തിന് നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കൂടി കുറിക്കുന്നു.
    ലോകത്തിലെ തന്നെ വടംവലി ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയോടു കൂടി നടത്തുന്ന ഈ വടംവലി മത്സരം നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ അവകാശപ്പെട്ടു. നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ നടക്കുന്ന അന്തര്‍ദേശീയ വടംവലി ടൂര്‍ണമെന്‍റ് പടിവാതുക്കല്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ഈ കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ സോഷ്യല്‍ ക്ലബ്ബിന്‍റെ മെമ്പേഴ്സും ചിക്കാഗോയിലെ കായികപ്രേമികളും ആവേശത്തിമിര്‍പ്പിലാണെന്ന് പ്രസിഡന്‍റ് സിബി കദളിമറ്റം പറഞ്ഞു. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയി നെടിയ കാലായില്‍ സ്പോണ്‍സര്‍ ചെയ്ത 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് എലൈറ്റ് ഗെയിമിംഗ്, ഫ്രാന്‍സിസ് & ടോണി കിഴക്കേക്കുറ്റ് സ്പോണ്‍സര്‍ ചെയ്യുന്ന 3333 ഡോളറും ചാക്കോ & മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് മംഗല്യ ജൂവല്ലറി സ്പോണ്‍സര്‍ ചെയ്ത 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.
    വടംവലി മത്സരത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്താറുള്ള ഫുഡ് ഫെസ്റ്റിവലില്‍ നിന്നും വ്യത്യസ്തമായി സെപ്റ്റംബര്‍ 1 ന് നടക്കുന്ന ഈ വര്‍ഷത്തെ ഫുഡ് ഫെസ്റ്റിവലില്‍ മലയാള സിനിമാ രംഗത്ത നിറസാന്നിദ്ധ്യമായ രമേഷ് പിഷാരടിയും സംഘവും നയിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുന്നതാണ്. സോഷ്യല്‍ ക്ലബ്ബിന്‍റെ എല്ലാ മെമ്പേഴ്സും ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നു. പ്രസിഡന്‍റ ് സിബി കദളിമറ്റം, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍, വൈസ് പ്രസിഡന്‍റ ് ജെസ്സ്മോന്‍ പുറമഠം, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്‍റ ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ടൂർണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ നേതൃത്വം കൊടുക്കുന്നു. ഈ ഫുഡ് ഫെസ്റ്റിവലിലേക്കും വടംവലി മത്സരത്തിലേക്കും എല്ലാ നല്ലവരായ ആളുകളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സവിനയം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

ഫ്രാൻസിസ് ജോർജ് എം.പി

EXECUTIVE 

Sibi Kadalimattom (President)

Jessmon Puramadam (Vice President)

Sibi Kaithakkathottiyil (Secretary)

Jomon Thodukayil (Treasurer)

Sabu Padinjarel (Joint Secretary)

COMMITTEE

Cyriac Koovakattil Tournament Chairman 

Stephen Kizhakekuttu General Convenor 

Mani Karikulam Finance Chairman 

Mathew Thattmattom PRO 

Jose Manakatte Food Festival Chairman 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.