ചിക്കാഗോ സോഷ്യൽ ക്ലബ് നടത്തിയ പത്താമത് അന്താരാഷ്ട്ര വടം വലി മത്സരത്തിൽ കെ.ബി. സി കാനഡ ഒന്നാം സ്ഥാനം (ഹാട്രിക് വിജയം)നേടി വിജയിച്ചു. ഗ്ലാഡിയേറ്റേഴ്സ് കാനഡ രണ്ടാം സ്ഥാനവും , അരീക്കര അച്ചായൻസ് മൂന്നാം സ്ഥാനവും , തൊടുകൻസ് യു.കെ നാലാം സ്ഥാനവും നേടി വിജയികളായി.
ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ് നടത്തിയ പത്താമത് അന്താരാഷ്ട്ര വടം വലി മത്സരത്തിൽ കെ.ബി. സി കാനഡ ഒന്നാം സ്ഥാനം (ഹാട്രിക് വിജയം)നേടി വിജയിച്ചു. ഗ്ലാഡിയേറ്റേഴ്സ് കാനഡ രണ്ടാം സ്ഥാനവും , അരീക്കര അച്ചായൻസ് മൂന്നാം സ്ഥാനവും , തൊടുകൻസ് യു.കെ നാലാം സ്ഥാനവും നേടി വിജയികളായി.
ഹാട്രിക് വിജയം നേടിയ കെ.ബി. സി കാനഡയുടെ ടീം സ്പോൺസർ സിറിയക് കൂവക്കാട്ടിൽ ആയിരുന്നു .ഒന്നാം സ്ഥാനം ലഭിച്ച ടീമിന് ജോയി നെടിയ കാലായില്‍ സ്പോണ്‍സര്‍ ചെയ്ത 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം ലഭിച്ച ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്പോണ്‍സര്‍ ചെയ്ത 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിച്ച ടീമിന് എലൈറ്റ് ഗെയിമിംഗ്, ഫ്രാന്‍സിസ് & ടോണി കിഴക്കേക്കുറ്റ് സ്പോണ്‍സര്‍ ചെയ്ത 3333 ഡോളറും ചാക്കോ & മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും നാലാംസ്ഥാനം ലഭിച്ചടീമിന് മംഗല്യ ജൂവല്ലറി സ്പോണ്‍സര്‍ ചെയ്ത 1111 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിച്ചു .
വനിതാ വിഭാഗത്തിൽ ഹ്യൂസ്റ്റൺ വാരിയേഴ്സ് ഒന്നാം സ്ഥാനവും , ഡാളസ് ആഹാ ടീം രണ്ടാം സ്ഥാനവും നേടി.പ്രസിഡന്റ് സിബി കദളിമറ്റം ടൂർണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിൽ , വൈസ് പ്രസിഡന്റ് ജെസ്സ്‌മോൻ പുറമഠത്തില്‍, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്‍റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം, ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ മത്സരത്തിന് നേതൃത്വം നൽകി
വടം വലി മത്സരം ഫ്രാൻസിസ് ജോർജ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. സജി പൂതൃക്കയിൽ , സാജു കണ്ണംമ്പള്ളി എന്നിവർ കമൻ്ററി നൽകി. വിജയികൾക്കുള്ള സമ്മാനദാനം ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിച്ചു . പ്രസിഡൻ്റ് സിബി കദളിമറ്റം സ്വാഗതവും ടൂർണമെൻ്റ് കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ നന്ദിയും പറഞ്ഞു.