PRAVASI

ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ബൈബിൾ റീഡിങ് ചലഞ്ച് സംരംഭത്തിന് തുടക്കം കുറിച്ചു

Blog Image
ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ബൈബിൾ റീഡിങ് ചലഞ്ചിന് ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ തുടക്കം കുറിച്ചു. ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശവും ബൈബിൾ പാരായണത്തിലൂടെ കുട്ടികളിൽ ജനിപ്പിച്ചെടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ബൈബിൾ റീഡിങ് ചലഞ്ച് മതബോധന സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ബൈബിൾ റീഡിങ് ചലഞ്ചിന് ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ തുടക്കം കുറിച്ചു. ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശവും ബൈബിൾ പാരായണത്തിലൂടെ കുട്ടികളിൽ ജനിപ്പിച്ചെടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ബൈബിൾ റീഡിങ് ചലഞ്ച് മതബോധന സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. നാലു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തിന്റെ പ്രാരംഭമായി പുതിയ നിയമത്തിന്റെ 27 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഈ നവംബർ മാസത്തിൽ തുടങ്ങി മുടക്കാതെ ഏപ്രിൽ മാസം വരെ ആറുമാസംകൊണ്ട് പുതിയ നിയമം മുഴുവൻ വായിച്ചുപൂര്‍ത്തീകരിക്കത്തക്ക രീതിയിലാണ്
ഈ സംരംഭം ക്രമീകരിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും മത അധ്യാപകരുടെയും മേൽനോട്ടത്തിൽ ഓരോ ദിവസവും പുതിയ നിയമത്തിലെ ഓരോ അധ്യായങ്ങൾ വായിച്ച് മാസാവസാനം കുട്ടികൾ അവരവരുടെ മത അധ്യാപകരെ ഏൽപ്പിക്കുന്ന രീതിയിൽ ഒരു Reading Log ഇതിനായി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
റീഡിങ് ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ഓരോ ദിവസവും അതാത് ബൈബിൾ ഭാഗങ്ങൾ വായിച്ച് ആറുമാസം കൊണ്ട്
ബൈബിൾ പാരായണം പൂർത്തീകരിക്കുന്ന എല്ലാ കുട്ടികൾക്കും ഇടവക തലത്തിലും രൂപതാ തലത്തിലും അനുമോദന സർട്ടിഫിക്കറ്റുകളും വളരെ ആകർഷികമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നവംബർ 3 ഞായറാഴ്ച മതബോധന സ്കൂളിലെ നാല് മുതൽ 10 വരെയുള്ള എല്ലാ ക്ലാസിലെയും മതാധ്യാപകർ കുട്ടികൾക്ക് ഈ ബൈബിൾ റീഡിങ് ചലഞ്ചിനെ പറ്റി കൂടുതൽ വിശദീകരിച്ചു പറയുകയും അതിൽ പങ്കുചേരുവാൻ പ്രത്യേകം കുട്ടികളോ ആഹ്വാനം ചെയ്യുകയും ചെയ്തു . അതേത്തുടർന്ന് ഇതിനായി സജ്ജമാക്കിയിരിക്കുന്ന reading log എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും ചെയ്തു.

ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ പ്രസിഡൻറ് Azriel Valathattu കുട്ടികളുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഈ ബൈബിൾ റീഡിങ് ചലഞ്ചിനെ പറ്റി എല്ലാ കുട്ടികളോടും ചെറിയൊരു വിശദീകരണം കൊടുക്കുകയും എല്ലാ കുട്ടികളോടും ഇതിൽ പങ്കുചേരുവാൻ പ്രത്യേകം ആഹ്വാനം ചെയ്യുകയും ചെയ്തു.

ദൈവസ്നേഹം കൂടുതൽ ആഴത്തിൽ അനുഭവിക്കുന്നതിനും ദൈവത്തെ കൂടുതൽ അടുത്തറിയുവാൻ ഉപകരിക്കുന്ന ദിവസേനയുള്ള ഈ ബൈബിൾ പാരായണത്തിൽ കുട്ടികളെ തീർച്ചയായും പങ്കുകാരാക്കുവാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഇടവക വികാരി ഫാദർ
ഫാദർ സിജു മുടക്കോടിയിൽ വിശുദ്ധ കുർബാന മദ്ധ്യേ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു.

മതബോധന സ്കൂൾ ഡയറക്ടർ സജി പൂതൃക്കയിൽ , ഇടവകയിലെ സി എം എൽ യൂണിറ്റ് ഡയറക്ടേഴ്സ് ആയ സിസ്റ്റർ ജസീന,
ജോജോ അനാലിൽ ബിബി നെടുംതുരുത്തി പുത്തൻപുരയിൽ ,സൂര്യ കരിക്കുളം , ഇടവകയിലെ മത അധ്യാപകർ എന്നിവർ ഈ സംരംഭത്തിന്റെ വിജയത്തിനായി വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും നടത്തിക്കൊണ്ടു പോരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.